ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ വേണം ഈ പച്ചക്കറികള്‍

ശരീരഭാരം കൂടുന്നതിന് നമ്മള് പല മാര്‍ഗങ്ങളും പരീക്ഷിക്കാറുണ്ട്. ഭക്ഷണക്രമത്തില്‍ കൃത്യമായ ശ്രദ്ധ ചെലുത്തേണ്ടത് വളരെ അത്യാവശ്യമാണ്. തടി കുറയ്ക്കുന്നതിന് പച്ചക്കറികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന ചില പച്ചക്കറികളെക്കുറിച്ച് അറിഞ്ഞിരിക്കാം.
ഇലക്കറികള്‍ കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. ചീര കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഗുണം ചെയ്യും. ചീര പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ ഉള്‍പ്പെടുത്താം. ഇലക്കറികളില്‍ കലോറി കുറവാണ്. കൂടാതെ, നാരുകളും പോഷകങ്ങളും കൂടുതലാണ്.ഇത് ശരീരഭാരം കുറയ്ക്കാന്‍ ഉപകരിക്കും.
ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ഇതില്‍ ഫൈബറും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകളാല്‍ ബ്രൊക്കോളി സമ്പന്നമാണ്.
ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും മികച്ച കലോറി കുറഞ്ഞ പച്ചക്കറികളില്‍ ഒന്നാണ് ക്യാരറ്റ്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാല്‍ സമ്പുഷ്ടമാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് നല്ലതാണ്.
മത്തങ്ങ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു പച്ചക്കറിയാണ്.കുറഞ്ഞ കലോറിയും ഉയര്‍ന്ന അളവില്‍ നാരുകളുമാണ് ഇതിലുള്ളത്. കറികളില്‍ കൂടാതെ സാലഡുകളിലോ സ്മൂത്തികളിലും മത്തങ്ങ ഉള്‍പ്പെടാവുന്നത് നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Best Nutritious Low-Cal Veggies To Add To Your Weight Loss Diet