ഇത് കിടിലന്‍ വിഭവം ;വാഴപ്പിണ്ടി അറബിക് ഗ്രില്‍ തയ്യാറാക്കാം

വാഴപ്പിണ്ടികൊണ്ട് രുചികരമായ നിരവധി വിഭവങ്ങളുണ്ടാക്കാം.ഒരുപാട് നാരുകള്‍ ഉള്ള വാഴപ്പിണ്ടി ദഹനം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഇത് നല്ലതാണ്. വാഴപ്പിണ്ടി ഉപയോഗിച്ച് വ്യത്യസ്തമായ ഒരു വിഭവം തയ്യാറാക്കി നോക്കാം.
ചേരുവകള്‍
- വാഴപ്പിണ്ടി- 10 കഷ്ണം
- വെജിറ്റബിള്‍ ഓയില്‍-2ടേബിള്‍ സ്പൂണ്‍
- ജീരകം-1 ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി- 3 അല്ലി
- സവാള -1 ചെറുത്
- സോയാസോസ്- 1 ടേബിള്‍ സ്പൂണ്‍
- റെഡ് ചില്ലി പേസ്റ്റ് - 1 ടേബിള്‍ സ്പൂണ്‍
- ജീരകപൊടി -1 ടീസ്പൂണ്‍
- കുരുമുളക് പൊടി-1/2 ടീസ്പൂണ്‍
- നാരങ്ങ- പകുതി
- മല്ലിയില -പാകത്തിന്
- ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന രീതി
ഒരു പാനെടുത്ത് എടുത്ത് ചൂടായിവരുമ്പോള്‍ രണ്ടു ടേബിള്‍ സ്പൂണ്‍ വെജിറ്റബിള്‍ ഓയില്‍ അതിലേയ്ക്ക് ഒഴിയ്ക്കുക. എണ്ണ ചൂടായിവരുമ്പോള്‍ അതിലേക്ക് ചെറുതായി മുറിച്ച വെളുത്തുള്ളിയിട്ട് കൊടുക്കാം. നന്നായി വഴറ്റിയ ശേഷം അതിലേയ്ക്ക് സവാള ഇട്ടു കൊടുക്കുക.
ഇത് ബ്രൗണ്‍ നിറമായി വരുമ്പോള്‍ ഒരു ടേബിള്‍ സ്പൂണ്‍ സോയാസോസ്, ഒരു ടേബിള്‍ സ്പൂണ്‍ ചില്ലി പേസ്റ്റ് ,ജീരകപ്പൊടി, കുരുമുളക്‌പൊടി എന്നിവയിട്ട് നന്നായി ഇളക്കുക.ശേഷം അതിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക നേരത്തെ അരിഞ്ഞുവെച്ച വാഴപ്പിണ്ടി അതിലേക്ക് ഇട്ടു കൊടുക്കാം. നാരങ്ങാനീരും പിഴിഞ്ഞൊഴിക്കണം.ഉപ്പും ചേര്‍ക്കണം. മല്ലിയില ചെറുതായി അരിഞ്ഞത് കൂടി ഇട്ടു കൊടുക്കാം. നല്ല ഡ്രൈ ആയി വരുമ്പോള്‍ തീയണയ്ക്കാം.ചൂടോടെ വിളമ്പാം.
Content Highlights: vazhappindi arabic grill recipe