തലതിരിഞ്ഞ വീട്, ഗ്രീൻ മാർക്കറ്റിലെ കുതിര സോസേജുകൾ; വരൂ അൽമാട്ടിയിലേക്ക്

തലതിരിഞ്ഞ വീട്, കുതിര സോസേജ് വിൽക്കുന്ന സ്ത്രീ
തലതിരിഞ്ഞ വീട്, കുതിര സോസേജ് വിൽക്കുന്ന സ്ത്രീ

15 ദിവസത്തെ ഫ്രീ വിസയിൽ ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് എത്തിപ്പെടാൻ പറ്റിയ ഇടമാണ് കസാഖ്​സ്താൻ. ലോകത്ത് തന്നെ വലിപ്പത്തിൽ ഒമ്പതാം സ്ഥാനത്ത് വരുന്ന കസാഖ്​സ്താൻ മുഴുവനും കാണാമെന്നത് വ്യാമോഹമാണ്. എങ്കിലും കസാഖ്​സ്താന്റെ ഭൂപ്രകൃതിയും സംസ്കാരവും ഭക്ഷണരീതിയുമെല്ലാം അടുത്തറിയാൻ നമ്മെ സഹായിക്കുന്ന ഇടമാണ് തലസ്ഥാനമായ അസ്താനയും പഴയ തലസ്ഥാനമായ അൽമാട്ടിയും. ഏഴായിരം തടാകങ്ങളുടെ നാടെന്ന പ്രത്യേകതയുള്ള കസാഖ്താനിൽ  കാടും പട്ടണവും മഞ്ഞുമൂടിയ മലനിരകളും മരുഭൂമിയും പുഴകളും എന്നു വേണ്ട പ്രകൃതിയിലെ ഒരുവിധം കാഴ്ചകളെല്ലാമുണ്ട്. കടലൊഴിച്ച്. കാസ്പിയൻ കടലിന്റെ വലിയൊരു ഭാഗം കസാഖ്സസ്താനോട് ചേർന്നാണെങ്കിലും കാസ്പിയൻ സീയിൽ പേരിനേ കടലുള്ളൂ. യഥാർഥത്തിൽ കാസ്പിയൻ തടാകമാണത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തടാകമാണ് കാസ്പിയൻ കടൽ.

Content Highlights: Kazakhstan places Almaty shymbolak koktobe 28 park kbtu internationaltrip,nileena atholi

Continue reading