ഓരോ ഏറ്റുമുട്ടലിനുശേഷവും വീട്ടിലെത്തി സിനിമ കണ്ടുറങ്ങും; മുംബൈ അധോലോകത്തെ ഇല്ലാതാക്കിയ 83 ബാച്ച്‌

#സി.എ ജേക്കബ്
പ്രദീപ് ശര്‍മ, സച്ചിന്‍ വാസെ, വിജയ് സലാസ്‌കര്‍, രവീന്ദ്ര അങ്‌ഗ്രേ, ജൂലിയോ റിബൈറോ | File Photo
പ്രദീപ് ശര്‍മ, സച്ചിന്‍ വാസെ, വിജയ് സലാസ്‌കര്‍, രവീന്ദ്ര അങ്‌ഗ്രേ, ജൂലിയോ റിബൈറോ | File Photo

മുംബൈ നഗരത്തെ അധോലോക സംഘങ്ങള്‍ മുള്‍മുനയില്‍ നിര്‍ത്തിയ രണ്ട് പതിറ്റാണ്ട്. വന്‍കിട കെട്ടിട നിര്‍മാതാക്കളെയും രാഷ്ട്രീയ നേതാക്കളെയും സിനിമക്കാരെയുമടക്കം ഭീഷണിപ്പെടുത്തിയും പലരെയും വധിച്ചും പലരുമായും ചങ്ങാത്തംകൂടിയും ക്രിമിനല്‍ സംഘങ്ങള്‍ തഴച്ചുവളര്‍ന്നു. മുംബൈയിലെ അധോലോക സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിന് കടിഞ്ഞാണിടാനുള്ള നീക്കങ്ങള്‍ ഫലം കണ്ടുതുടങ്ങിയത് രാജ്യം പിന്നീട് പദ്മഭൂഷണ്‍ ബഹുമതിയടക്കം നല്‍കി ആദരിച്ച പ്രശസ്തനായ ഉദ്യോഗസ്ഥന്‍ ജൂലിയോ റിബൈറോ 1982-ല്‍ മുംബൈ പോലീസ് കമ്മീഷണറായി എത്തുന്നതോടെയാണ്. ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരേ കടുത്ത നടപടിതന്നെ വേണമെന്ന് വാദിച്ച അദ്ദേഹം അധോലോക കുറ്റവാളികളെ നേരിടാന്‍ സേനയിലെ യുവാക്കളും അതിസമര്‍ഥരുമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ നിയോഗിച്ചു. 1983-ല്‍ മന്യ സര്‍വേ എന്ന അധോലോക കുറ്റവാളിയെ പോലീസ് സംഘം ഏറ്റുമുട്ടലില്‍ വധിച്ചു. ആ കാലഘട്ടത്തില്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്ന മുംബൈയിലെ ആദ്യ അധോലോക സംഘാംഗമായിരുന്നു അയാള്‍. തൊട്ടടുത്ത വര്‍ഷം രണ്ടാമത്തെ അധോലോക കുറ്റവാളിയേയും പോലീസിന് ഇല്ലാതാക്കാന്‍ കഴിഞ്ഞു. പിന്നീടങ്ങോട്ട് പോലീസിന്റെ ക്രിമിനല്‍ വേട്ടയായിരുന്നു.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ: https://mbi.page.link/mbes

Content Highlights: 1983 batch of mumbai police who eliminated undrworld their story

Continue reading