എല്ലാ ജില്ലകളിലും കൊറോണ; ഇന്ന് സ്ഥിരീകരിച്ചത് 39 പേര്‍ക്ക്, കാസര്‍കോട്- 34

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത് 39 പേര്‍ക്ക്. ഇതില്‍ 34 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്

കണ്ണൂരില്‍ രണ്ടുപേര്‍ക്കും തൃശ്ശൂര്‍,കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് വെള്ളിയാഴ്ച കൊറോണ സ്ഥിരീകരിച്ചത്. കൊല്ലത്ത് ഇതാദ്യമായാണ് കൊറോണ സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി. 112 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 13 പേര്‍ക്ക് വിദേശത്ത് നിന്ന് എത്തിയവരില്‍ നിന്ന് പകര്‍ന്ന് കിട്ടിയതാണ്. ഒരാളുടെ കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ആകെ 1,10,299 പേരാണ് നിരീക്ഷണത്തിലുള്ളത്. 616 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിലുള്ളത്. 1,09,683 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 5679 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 4448 എണ്ണം രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. രോഗബാധയുള്ളവരുടെ എണ്ണം ഇതുവരെ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദിവസമാണ് ഇന്ന്. നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമായി തുടരേണ്ടതുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

വാര്‍ത്താ സമ്മേളനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ 

മദ്യവിതരണത്തിന് ബദല്‍മാര്‍ഗം കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി | Read More...

ക്യൂബയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കാന്‍ അനുമതി വേണം  | Read More...

കര്‍ണാടകം മണ്ണിട്ട് അതിര്‍ത്തി അടച്ചത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും  | Read More...

സ്ഥിതി ഗൗരവകരം, പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ നിരവധി പേരുമായി ഇടപഴകി  | Read More...

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കും; കേന്ദ്ര യൂണിവേഴ്സിറ്റിയില്‍ പ്രാഥമിക ചികിത്സ  | Read More...

നിങ്ങള്‍ക്ക് വേണ്ടി വെയില്‍ കൊള്ളുന്ന പൊലീസുകാരെ മറക്കരുത്, കുടിവെള്ളം നല്‍കണം- മുഖ്യമന്ത്രി  | Read More...

ലോക്ക്ഡൗണില്‍ തെരുവുനായകള്‍ക്കും കാവുകളിലെ കുരങ്ങന്മാര്‍ക്കും ഭക്ഷണം നല്‍കണം  | Read More...

സ്വര്‍ണലേലമടക്കം നിര്‍ത്തിവെക്കണം; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസടക്കാന്‍ സമയം നീട്ടണം  | Read More...

content highlights: 39 tested positive for corona 

Content Highlights: