ഓഹരിയേക്കാൾ നേട്ടം, സ്ഥിര വരുമാനം: ആകർഷകമായി പുതു പദ്ധതികൾ, വിശദമായി അറിയാം

പിന്നിട്ട ആറ് വർഷത്തിനിടയിൽ നിക്ഷേപകർക്ക് കൂടുതൽ ആദായം നൽകിയത് ഏത് ആസ്തിയാകും? റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളും(REITs) ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റുമെന്റ് ട്രസ്റ്റുകളും(InvITs) തന്നെ. ഓഹരിയെയും സ്ഥിര നിക്ഷേപങ്ങളെയും മറികടക്കുന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ട് വീണ്ടും നിക്ഷേപക ശ്രദ്ധ ആകർഷിക്കുകയാണ് ഈ പദ്ധതികൾ. റീറ്റ്‌സിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് 'നിക്ഷേപ പാഠം' കോളത്തിൽ 2023 ഒക്ടോബറിൽ വിശദമാക്കിയിരുന്നു. അതേ തുടർന്ന് നിരവധി പേർ നിക്ഷേപം നടത്തുകയും ചെയ്തു. റീറ്റ്‌സും ഇൻവിറ്റ്‌സും വീണ്ടും നിക്ഷേപക ശ്രദ്ധ ആകർഷിക്കുന്നത് അത് നൽകിയ നേട്ടക്കണക്കുകൾ കൊണ്ടുതന്നെ.
നിശ്ചിത ഇടവേളകളിൽ ലഭിക്കുന്ന വരുമാനം, കുറഞ്ഞ നികുതി ബാധ്യതയും റിസ്‌കും എന്നിവയൊക്കെ ഈ ബദൽ പദ്ധതിയിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. 2019ൽ 19,000 ആയിരുന്ന നിക്ഷേപകരുടെ എണ്ണം 2026 ആയപ്പോഴേക്കും എട്ട് ലക്ഷത്തോളമായി. അടുത്ത നാല് വർഷത്തിനുള്ളിൽ 12 മുതൽ 15 ശതമാനംവരെ ആദായം ഈ നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ.
Content Highlights: REITs and InvITs offer higher returns compared to traditional stocks and fixed deposits., Investor base grew from 19,000 in 2019 to 800,000 by 2026., Projected 12-15% annual returns over the next four years., Mandatory 90% income distribution to investors., Favorable tax structure (12.5% LTCG) for long-term investors.