ഇൻസ്പെക്ടർ പറഞ്ഞു: 'പരിശോധിക്കാൻ വനിതാ ഇൻസ്പെക്ടർ വന്നിട്ടുണ്ട്. ആ കൊച്ചിനെ വല്ലതും ചെയ്താൽ!'

കൊച്ചി വെല്ലിങ്ടണ്‍ ഐലന്റിലായിരുന്നു കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് ഹെഡ്ക്വാട്ടേഴ്‌സ്. ഞാന്‍ സര്‍വീസില്‍ കയറിയിട്ട് ആറുമാസം തികയുന്നേയുണ്ടായിരുന്നുള്ളൂ. കസ്റ്റംസിലെയും റെയില്‍വേയിലെയും ഒഴിവുകള്‍ സ്‌പോര്‍ട്‌സ് ക്വാട്ടക്കാര്‍ക്കു വേണ്ടിയുള്ളതായിരുന്നു. നാഷണല്‍, യൂണിവേഴ്‌സിറ്റി ലെവലില്‍ കളിച്ചവരെയാണ് ഒഴിവുകളിലേക്ക് പരിഗണിച്ചിരുന്നത്. എന്നിരുന്നാലും എഴുത്തു പരീക്ഷ പാസ്സാകണം. ഇന്‍സ്‌പെക്ടര്‍ പോസ്റ്റിലേക്ക് വിളിച്ചിരിക്കുന്നതും സ്‌പോര്‍ട്‌സ് ക്വാട്ടയിലുള്ളവര്‍ക്കുവേണ്ടിയാണ്.
ആദ്യം കിട്ടിയത് ക്ലര്‍ക്കായിട്ടായിരുന്നു. ഏറെക്കാലത്തെ സര്‍വീസ് പരിചയമുള്ള പ്യൂണ്‍മാര്‍ സ്‌നേഹത്തോടെ വന്ന് ചോദിക്കുന്നത് പതിവായി: 'എന്താണ് സാറ് ഇന്‍സ്‌പെക്ടര്‍ പരീക്ഷ എഴുതാത്തത്? കിട്ടും, ഉറപ്പാണ്...'ആ നിരന്തരമായ പ്രേരണയാലാണ് ശിവരാജന്‍ ചേട്ടനെ മെനക്കെടുത്തിച്ച് അഞ്ചുദിവസം കൊണ്ട് സൈക്കിളില്‍ ഒന്ന് ഇരിക്കാന്‍ പഠിച്ചത്. ഓടിക്കാന്‍ പഠിച്ചു എന്നു പറഞ്ഞൂകൂടാ.
Content Highlights: Valsala Sekhar Autobiography Pathayil Patharathe chapter 5