ചുവരില് ഒരു തോക്ക് തൂങ്ങുന്നുണ്ട് | മേതില് | ആത്മകഥ ആവാതെ ഞാന് 04

ഉറക്കമില്ലാത്ത ചില രാത്രികളിലെ ഇരുട്ടില്, അകലെയല്ലാത്ത കടലിന്റെ ക്ഷോഭം കേട്ടുകൊണ്ട് കിടക്കുമ്പോള്, ഗോവയിലെ ബാഗായില് ഏകാകിയായി താമസിക്കുന്ന റോഡ്റിഗോ ആലോചിക്കും: കൂടുതല് എന്റെ അരികത്തുള്ളത് എന്താണ്? ബാഗായിലെ കടലിന്റെ തീരമോ, അതോ എന്റെ ഏകാകിതയോ? ഇതു പോലൊരു രാത്രിക്കു ശേഷമുള്ള ശനിയാഴ്ചയാണ് അപരിചിതനായൊരു ചെറുപ്പക്കാരന് റോഡ്റിഗോയുടെ കോട്ടേജിന്റെ വാതില്ക്കല് എത്തുന്നത്. കൈകളില് ഒരു കാര്ഡ്ബോര്ഡ് പെട്ടി.
''നിങ്ങളാരാണ്? ഇതെന്താണ്?''
Content Highlights: Maythil, Athmakadha Aavathe Njan, part 4, Mathrubhumi