ഒച്ച, ചായ, പാചകം: ഇതേ ക്രമത്തിൽ | മേതില്‍ | ആത്മകഥ ആവാതെ ഞാന്‍ 24

#മേതില്‍
ചിത്രീകരണം: കെ. ഷെരീഫ്‌
ചിത്രീകരണം: കെ. ഷെരീഫ്‌

ഒരു ദിവസം രാവിലെ ഒറ്റക്കൊരു ഹോസ്‌പിറ്റലിൽ ചെന്ന് ദീർഘമായ ചില  പരിശോധനകളിലൂടെ കടന്നു പോയതിനു ശേഷം ഫ്‌ളാറ്റിൽ തിരിച്ചെത്തിയ നിലയിലാണ് തുടക്കങ്ങളുടെ തുടക്കത്തിൽ ഞാൻ ഈ പംക്തിയിൽ ഡാലിയയെ പരിചയപ്പെടുത്തിയത്. ദിനചര്യകളിൽ ഒട്ടും പതിവില്ലാത്തൊരു ക്രിയയിൽ ഇവൾ ഏർപ്പെടുന്നു — ഉച്ചമയക്കം, സിയസ്‌റ്റ (01). 

ആദ്യം അവളുടെ കിടപ്പ് എന്നെ ഭയപ്പെടുത്തി. പിന്നെ, ഡാലിയയുടെ തളർച്ച അളക്കാൻ കഴിഞ്ഞപ്പോൾ ഞാൻ ആഗ്രഹിച്ചു, ഇനിയുള്ള ദിവസങ്ങളിൽ സിയസ്‌റ്റ ഇവളുടെ പതിവാകട്ടെ! 

Content Highlights: maythil radhakrishnan athmakadha avathe njan column 24

Continue reading