വയസ് നൂറ്, ഇപ്പോഴും രണ്ട് പരിശീലകർക്ക് കീഴിൽ കഠിന വ്യായാമം; 'ഫിറ്റ്‌നെസ് ഫ്രീക്കാ'ണ് ഈ മുത്തശ്ശി

മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും അവരുടെ മക്കള്‍ക്കുമെല്ലാമൊപ്പം വിശ്രമിച്ച് ജീവിക്കേണ്ട പ്രായം. നൂറ് വയസ്സ് എന്നൊക്കെ പറഞ്ഞാല്‍ പൊതുവേയുള്ള സങ്കല്‍പ്പം അതാണ്. എന്നാല്‍ മേരി കൊറോണിയോസ് എന്ന മുത്തശ്ശി അല്‍പ്പം വ്യത്യസ്തയാണ്. വയസ് നൂറായെങ്കിലും പതിവായി ജിമ്മില്‍ പോയി കഠിനമായ വ്യായാമങ്ങള്‍ ചെയ്ത് തന്റെ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവാണ് മേരി മുത്തശ്ശി.
Also Read: കൊഴുപ്പും ശരീരഭാരവും കുറയ്ക്കാം; അഞ്ച് ടിപ്പുകളുമായി ഫിറ്റ്‌നെസ് കോച്ച്
അടുത്തിടെയാണ് യുഎസ്സിലെ കണക്ടിക്കട്ടിലുള്ള നോര്‍വാക്കില്‍ നിന്നുള്ള മേരി കൊറോണിയോസ് തന്റെ നൂറാം പിറന്നാള്‍ ആഘോഷിച്ചത്. ദി എഡ്ജ് ഫിറ്റ്‌നെസ് ക്ലബ്ബ് എന്ന തന്റെ ജിമ്മിന്റെ ഫ്‌ളോറില്‍ വെച്ച് തന്നെയായിരുന്നു ഗംഭീരമായ ആഘോഷം നടന്നത്. മെഴുകുതിരികള്‍ കത്തിച്ചും കേക്ക് മുറിച്ചുമെല്ലാമാണ് സാധാരണ പിറന്നാള്‍ ആഘോഷമെങ്കില്‍ ഈ മുത്തശ്ശി ഇവിടെയും വ്യത്യസ്തമായി. വെയിറ്റ് ലിഫ്റ്റ് ചെയ്തുകൊണ്ടാണ് തന്റെ സ്‌പെഷ്യല്‍ ഡേ മേരി കൊറോണിയോസ് ആഘോഷിച്ചത്. ആഘോഷത്തിന്റെ ചിത്രങ്ങള്‍ ജിം അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
Don't Miss: 'ഈ 5 കാര്യങ്ങൾ ചെയ്താൽ സുസ്ഥിരമായ മാറ്റം'; ഭാരം കുറച്ച അനുഭവം പങ്കുവെച്ച് യുവതി
'ജിമ്മിന്റെ മേയര്‍' എന്നാണ് അവിടെയുള്ളവര്‍ മേരി മുത്തശ്ശിയെ സ്‌നേഹത്തോടെ വിളിക്കുന്നത്. ജെന്‍ സി-ടൂ കെ കിഡ്‌സിനെ പോലും പിന്നിലാക്കുന്ന തരത്തിലാണ് മുത്തശ്ശിയുടെ ജിം ഷെഡ്യൂളുകള്‍. ആഴ്ചയില്‍ മൂന്നുദിവസം ജിമ്മില്‍ പോകുന്ന മേരി മുത്തശ്ശിക്ക് രണ്ട് വ്യക്തിഗത പരിശീലകരാണുള്ളത്. സ്‌ട്രെങ്ത്, മൊബിലിറ്റി എന്നിവയ്‌ക്കൊപ്പം പൊതുവായ ആരോഗ്യത്തിനായുള്ള വ്യായാമങ്ങളും ഇവര്‍ക്ക് കീഴില്‍ മുത്തശ്ശി പതിവായി ചെയ്യുന്നു.
Also Read: 120 കിലോയിൽ നിന്ന് 71 കിലോയിലേക്കൊരു ഫിറ്റ്നെസ് യാത്ര; 49 കിലോ കുറച്ച രഹസ്യം പങ്കുവെച്ച് യുവതി
നിങ്ങള്‍ക്ക് വര്‍ക്ക് ഔട്ട് ചെയ്യാതിരിക്കാന്‍ യാതൊരു ന്യായീകരണവുമില്ല എന്ന് മടിയന്മാരോട് ജിമ്മിലെ പരിശീലകര്‍ പറയുന്നത് നൂറ് വയസുള്ള തന്റെ അമ്മയെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എന്ന് മേരി മുത്തശ്ശിയുടെ മകള്‍ അഥീന പറയുന്നു.
Related Story: രണ്ടുമാസം കൊണ്ട് 10 കിലോ കുറയ്ക്കണോ? ഈ ആറ് ലളിതമായ കാര്യങ്ങള്‍ ചെയ്യാം
Content Highlights: 100-Year-Old Woman Trains with 2 Personal Trainers to Stay Strong and Live Longer