സിനിമയിൽ കാണുന്നതുപോലെയാണോ ഷോക്ക് ട്രീറ്റ്മെന്റ്, ഇ.സി.ടിക്കുണ്ടോ അപകടസാധ്യത?

ശാരീരികമായ രോഗങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായൊരു അവസ്ഥയാണ് മനസ്സുകളെ ബാധിക്കുന്ന രോഗങ്ങൾ. അതുകൊണ്ടുതന്നെ ഈ രംഗത്തുള്ള ചികിത്സയിലെ വെല്ലുവിളികൾ ഏറിയതാണ്. രക്തപരിശോധന, എക്സ്-റേ, സ്കാനിംഗ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള രോഗനിർണയം ശാരീരിക രോഗനിർണയ രംഗത്ത് വളരെയേറെ പുരോഗതി കൈവരിച്ചപ്പോഴും രോഗിയുടെ പെരുമാറ്റ രീതികളും ചിന്തകളും രോഗിയുമായി ഇടപഴകുന്നവർ നൽകുന്ന വിവരങ്ങളും മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ഇന്നും മനോരോഗ ചികിത്സ മുന്നോട്ടുപോകുന്നത്. ചിലതരം രക്തപരിശോധനകളും ഹോർമോണുകളുടെ വ്യതിയാനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നിഗമനങ്ങളും ചികിത്സയെ സഹായിക്കാറുണ്ടെങ്കിലും രോഗിയുടെ ജീവിത പശ്ചാത്തലവും വ്യക്തിത്വവും പാരമ്പര്യമായി ആർക്കെങ്കിലും മനോരോഗമുണ്ടായിരുന്നുവോ തുടങ്ങിയവ പരിശോധിച്ചും രോഗികടന്നുപോയ വൈകാരികപ്രതിസന്ധികളെ വിലയിരുത്തിയുമൊക്കെയാണ് രോഗനിർണയം നടത്തുകയും രോഗം ഏതവസ്ഥയിലാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നത്.
രോഗകാരണങ്ങൾ
Content Highlights: importance of mental health awareness, symptoms and causes of mental illness