കാൻസർ ചികിത്സ ഭാരമാകില്ല, പോംവഴികളുണ്ട്, പോളിസികളും

#ദീപ സെയ്റ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രം ഓർമ്മയുണ്ടോ? മറ്റേത് രോഗത്തെക്കാളും കാൻസർ എന്ന മഹാമാരി എങ്ങനെയാണ് ഒരു കുടുംബത്തെ, അതിലെ ഓരോ അംഗത്തെയും ബാധിക്കുക എന്നത് നമ്മളതിൽ കണ്ടു. ഒരു കുടുംബത്തിന്റെ സന്തോഷത്തിന്റെയും സമ്പത്തിന്റെയും അടിത്തറ ഇളക്കാൻ കെൽപ്പുള്ള ഒരു രോഗം! ഇന്നും മരുന്നുകൾ കൃത്യമായി അത്ഭുതങ്ങൾ ചെയ്യാത്ത രോഗം! പക്ഷേ, അതിനെയും പുഞ്ചിരിയോടെ നേരിടുന്നവരെ നമ്മൾ എന്തു വിളിക്കണം... Warriors അഥവാ യോദ്ധാക്കൾ എന്ന് തന്നെ അവരെ അഭിസംബോധന ചെയ്യണം.

കാൻസർ സ്ഥിരീകരിക്കുന്ന ഒരാൾ ഏതൊക്കെ അവസ്ഥകളിലൂടെയാവും കടന്നുപോവുക? ആശങ്കയിൽ നിന്ന് മരവിപ്പിലേക്കും അവിടെ നിന്ന് ഭീകരമായ ഉത്കണ്ഠയിലേക്കും പിന്നീട് ലോകത്തോട് മുഴുവനുള്ള ദേഷ്യത്തിലേക്കും ഒടുവിൽ യഥാർഥ്യത്തിലേക്കും അവർ കടക്കുന്നു. ആ യാഥാർഥ്യം ഉൾക്കൊണ്ട് അതിനോടൊരു യുദ്ധം പ്രഖ്യാപിച്ച്, കൃത്യമായ ചികിത്സ കൃത്യസമയത്തെടുക്കുക എന്നതാണ് ഈ രോഗത്തിനുള്ള പ്രതിവിധി. 

Content Highlights: cancer care insurance policies, world cancer day

Continue reading