ചെകുത്താന്‍റെ കുഞ്ഞാണെന്ന തോന്നല്‍, ആത്മഹത്യാപ്രവണത; നിസ്സാരമാക്കരുത് പ്രസവാനന്തര മാനസികാരോഗ്യം

#ഡോ. കെ.എസ്‌. പ്രഭാവതി
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ഒരു കുഞ്ഞിന്‍റെ പിറവി അമ്മയ്ക്ക്‌ മാത്രമല്ല, കുടുംബത്തിന്‌ മുഴുവന്‍ ആഹ്ലാദം നല്‍കുന്ന അവസരമാണ്‌. മികച്ച ഗര്‍ഭകാലപരിചരണം, വിദഗ്‌ധരായ ഡോക്ടർമാരുടെ സേവനം, സൗകര്യമുള്ള ആശുപത്രി എന്നുതുടങ്ങി കുഞ്ഞിനായുള്ള കാത്തിരിപ്പിന്‌ ഒരുക്കങ്ങളേറെയാണ്‌. മാസങ്ങളുടെ ഉത്‌കണ്ഠ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ സ്വാഭാവികമായും പ്രസവമുറിയില്‍നിന്ന്‌ ഉയരുന്ന കുഞ്ഞുകരച്ചില്‍ ചുറ്റുമുള്ളവരെ സന്തോഷത്തിലാഴ്ത്തുകയാണ്‌ പതിവ്‌. പുതിയ അതിഥിയുടെ വരവോടെ വീട് മുഴുവന്‍ ആഘോഷത്തിലാവുകയും ചെയ്യും. എന്നാല്‍, ചിലപ്പോഴെല്ലാം ഇത്തരം ആഹ്ലാദം നിറഞ്ഞ അന്തരീക്ഷത്തിന്‌ മുകളില്‍ കരിനിഴല്‍ വീഴ്ത്തി അമ്മയുടെ മനസ്സ്‌ ചില താളംതെറ്റലുകള്‍ക്ക്‌ വിധേയമാവാറുണ്ട്‌. അപൂര്‍വമായെങ്കിലും ഇത്‌ അമ്മയുടെയും നവജാതശിശുവിന്‍റെയും ജീവനുതന്നെ ഭീഷണിയായി മാറാനും സാധൃതയുണ്ട്‌.

പോസ്റ്റ്‌പാര്‍ട്ടം ബ്ലൂസ്‌ (Postpartum blues) എന്ന പ്രത്യേക ചികിത്സ ആവശ്യമില്ലാത്തതും താരതമ്യേന ഗൗരവം കുറഞ്ഞതുമായ മാനസികപ്രശ്നം മുതല്‍ കിടത്തിചികിത്സ ആവശ്യമായിവരുന്ന പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ (Postpartum depression) അഥവാ പ്രസവാനന്തര വിഷാദരോഗം, കുറേക്കൂടി ഗൗരവം അര്‍ഹിക്കുന്ന പോസ്റ്റ്‌ പാര്‍ട്ടം സൈക്കോസിസ്‌ (Postpartum psychosis) എന്നിവ ഇതില്‍ ഉള്‍പ്പെടും.

Content Highlights: postpartum mental health postpartum blues depression psychosis

Continue reading