പഠിച്ചില്ലെങ്കിൽ അടി നിശ്ചയം, ഇപ്പോൾ പഠിപ്പിക്കാൻ ഭയം; ഞാനോർത്തത് എന്റെ കുട്ടിക്കാലം | സ്‌നേഹഗംഗ

ഡോ.വി.പി.ഗംഗാധരന്‍ | Photo: Mathrubhumi
ഡോ.വി.പി.ഗംഗാധരന്‍ | Photo: Mathrubhumi

പേര് ജോസ് അല്ലേ!.. തൃശൂരടുത്ത് വീട്... 
എന്റെ വലതു വശത്ത് കസേരയിൽ ഇരിക്കുന്ന പ്രായമായ രോഗിയുടെ മുഖത്തു നോക്കി ഞാൻ ചോദിച്ചു: ജോസ് മാഷ് ഇപ്പോൾ എന്തു ചെയ്യുന്നു? 
അപ്പച്ചൻ മാഷായിരുന്നെന്ന് സാറ് എങ്ങനെയറിഞ്ഞു?- കുറച്ചു മാറിയിരുന്ന മകന്റെ മുഖത്ത് അത്ഭുത ഭാവം.
മാഷായിരുന്നു. കഴിഞ്ഞ നാലു വർഷമായി പഠിപ്പിക്കുന്നില്ല- അതു പറഞ്ഞത് ജോസിന്റെ ഭാര്യ.
ഇവളും എന്നെപ്പോലെ കുട്ടികളെ പഠിപ്പിക്കുകയായിരുന്നു. ഞങ്ങൾ രണ്ടു പേരും കൂടിയാണ് കഴിഞ്ഞ 30-35 വർഷമായി വീട്ടിൽ ട്യൂഷൻ ക്ലാസ്സ് നടത്തിയിരുന്നത്. പക്ഷേ... ജോസ് മാഷ് ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി...
ഇതൊന്നുമറിഞ്ഞിട്ടല്ല ഞാൻ അദ്ദേഹത്തെ മാഷ് എന്നു വിളിച്ചത്. തൃശൂർക്കാരനാണെന്ന് കണ്ടതിനാൽ വിളിച്ചതാണ്- ഞാൻ മകനെ നോക്കി പറഞ്ഞു.

ഓരോ ദിവസവും ഇരുന്നൂറോളം കുട്ടികളെ പഠിപ്പിക്കും. രാവിലെ തുടങ്ങിയാൽ രാത്രി വരെ ജീവിതത്തിൽ വേറൊരു ചിന്തയുമില്ലായിരുന്നു സാറേ... ജീവിത കാലം മുഴുവൻ മാഷായി ജീവിച്ചു. മരിക്കുമ്പോഴും അങ്ങനെയായിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അത് മേണ്ടം (മുമ്പ് തൃശൂർക്കാരുടെ നാട്ടുഭാഷയിൽ ടീച്ചറിനെ മേണ്ടം എന്നു പറയുമായിരുന്നു) ആ വാചകം പൂർത്തിയാക്കിയില്ല.

Content Highlights: dr vp gangadharan column about teachers

Continue reading