കര്‍ക്കടകത്തിലെ ആരോഗ്യരക്ഷ ; ഉലുവ വിളയിച്ചത് കഴിക്കാം

representative image|photo:canva
representative image|photo:canva

ര്‍ക്കടക മാസത്തില്‍ കഴിച്ചിരിക്കേണ്ട ഒരു വിഭവമാണ് ഉലുവ വിളയിച്ചത്. ആരോഗ്യരക്ഷയ്ക്കായാണ് കര്‍ക്കടകത്തില്‍ ഉലുവ വിളയിച്ചത് കഴിക്കേണ്ടത്. നടുവേദന, പുറംവേദന തുടങ്ങിയവ വേദനകള്‍ അകറ്റാനും ഇത് കഴിക്കുന്നത് വളരെ നല്ലതാണ്. 

ചേരുവകള്‍

  • ഉലുവ-100 ഗ്രാം
  • ചുക്കുപൊടി-അര ടീസ്പൂണ്‍
  • ജീരകപ്പൊടി-അര ടീസ്പൂണ്‍
  • ഉപ്പ്- ഒരു നുള്ള്
  • ശര്‍ക്കരപ്പാനി- ഒന്നര കപ്പ്
  • നെയ്യ്-3 ടേബിള്‍സ്പൂണ്‍
  • തേങ്ങ-അരമുറി

തയ്യാറാക്കേണ്ട രീതി

ഉലുവ നന്നായി കഴുകി വൃത്തിയാക്കി തലേന്ന് രാത്രി കുതിര്‍ന്ന് വെക്കുക. പിറ്റേന്ന് രണ്ടുകപ്പ് വെള്ളത്തില്‍ നന്നായി വേവിച്ചെടുക്കുക. ഉരുളി ചൂടാക്കിയ ശേഷം അതിലേയ്ക്ക് ഒന്നര ടേബിള്‍സ്പൂണ്‍ നെയ്യ് ചേര്‍ത്തുകൊടുക്കാം.

വേവിച്ച അതിലിട്ട് ചെറുതായി റോസ്റ്റ് ചെയ്‌തെടുക്കാം. നന്നായി വഴറ്റിയതിന് ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ശര്‍ക്കരപാനി ഒഴിച്ചുകൊടുക്കാം.ഉപ്പും ചേര്‍ക്കാം.ശര്‍ക്കരപാനി നന്നായി തിളച്ചുകുറുകി വരണം. നന്നായി ഇളക്കികൊടുത്തുകൊണ്ടിരിക്കണം. നന്നായി തിളച്ചുകഴിഞ്ഞാല്‍ ചെറുതീയില്‍ പാചകം ചെയ്യാന്‍ ശ്രദ്ധിക്കണം.

അതിലേയ്ക്ക് ചിരകിയ തേങ്ങയിട്ട് കൊടുത്തശേഷം വീണ്ടും ഇളക്കി നന്നായി വിളയിച്ചെടുക്കണം. വീണ്ടും ബാക്കിയുള്ള നെയ്യ് ചേര്‍ത്തിളക്കി കൊടുക്കാം. ഇറക്കും മുന്‍പ് ചുക്കുപൊടിയും ജീരകപൊടിയും ചേര്‍ക്കണം.

എല്ലാം നന്നായി വരട്ടിയെടുക്കാം. ചൂടാറിയശേഷം കുപ്പിയിലാക്കി സൂക്ഷിച്ചാം. പ്രസവരക്ഷാ മരുന്നായാണ് ഉലുവ വിളയിച്ചത് പ്രധാനമായും ഉപയോഗിക്കുന്നതെങ്കിലും കര്‍ക്കിടകത്തില്‍ കഴിക്കുന്നതും നല്ലതാണ്.


 

Content Highlights: uluva vilayichathu recipe