വായില്‍ കപ്പലോടുന്ന രുചി ; തയ്യാറാക്കാം കൂന്തല്‍ പൊടി മസാല

#ഷെഫ് അരുണ്‍ വിജയന്‍
photo|കൂന്തല്‍ പൊടി മസാല
photo|കൂന്തല്‍ പൊടി മസാല

കൂന്തല്‍ ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കൂന്തല്‍ വിഭവങ്ങളുടെ രുചിയെക്കുറിച്ച് പറയേണ്ട കാര്യമില്ല. വ്യത്യസ്തതയും പുതുമയാര്‍ന്നതുമായ രീതിയില്‍ കൂന്തല്‍ പാചകം ചെയ്യാറുണ്ട്. അത്തരത്തില്‍ പുതുമയാര്‍ന്ന ഒരു വിഭവമാണ് കൂന്തല്‍ പൊടി മസാല. ചോറിനൊപ്പവും ചപ്പാത്തിയോടൊപ്പമെല്ലാം ഇത് സൂപ്പര്‍ കോംമ്പിനേഷനാണ്.


ചേരുവകള്‍ 

കൂന്തല്‍ : 300 ഗ്രാം 
വെളിച്ചെണ്ണ: 100 മില്ലി 
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്: 20 ഗ്രാം 
കാശ്മീരി മുളക് പൊടി: 15 ഗ്രാം 
മഞ്ഞള്‍ പൊടി:  5 ഗ്രാം 
ക്രഷ് കുരുമുളക്:  10 ഗ്രാം 
ഉപ്പ്:  പാകത്തിന് 
വിനാഗിരി:  25 മില്ലി 
പെരുംജീരകം പൊടി:  10 ഗ്രാം 
കറിവേപ്പില:  3 ഗ്രാം 
തേങ്ങ ചിരകിയത്: 1 മുറി 
മല്ലി:  15 ഗ്രാം 
ചെറിയുള്ളി:  30 ഗ്രാം 

തയ്യാറാക്കുന്ന രീതി 

1) കൂന്തല്‍, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, മഞ്ഞള്‍പൊടി, പെരുംജീരകപ്പൊടി , ക്രഷ് കുരുമുളക് , കാശ്മീരി മുളക് പൊടി, വിനാഗിരി എന്നിവ ഉപയോഗിച്ച് മാരിനെറ്റ് ചെയ്ത് 30 മിനിറ്റ് വെയ്ക്കുക.
2) പാനില്‍ വെളിച്ചെണ്ണ ചൂടാക്കി മല്ലി, ചെറിയുള്ളി, ചിരകിയ തേങ്ങ എന്നിവയിട്ട് നല്ല ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാക്കി  മിക്‌സിയില്‍ പൊടിക്കുക.
3) മാരിനെറ്റ് ചെയ്ത കൂന്തല്‍ തവയില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് മൂന്നു മിനിറ്റ് ഫ്രൈ ചെയ്ത്  പൊടിച്ച മസാലയും കറിവേപ്പിലയും ഇട്ട് മിക്‌സ് ചെയ്ത് എടുക്കുക.

Content Highlights: Squid Masala Recipe,koonthal masala,deafood,food