കര്‍ക്കിടകത്തില്‍ കഴിക്കണം ഈ തുളസി രസം ; രോഗങ്ങളെ പമ്പ കടത്തുന്ന വിഭവം

കര്‍ക്കിടകത്തില്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കാലാവസ്ഥയനുസരിച്ച് അസുഖങ്ങളുടെ കൂടെ കാലമാണിത്. രോഗപ്രതിരോധശേഷി കൂട്ടാനും ശരീരത്തെ ശുദ്ധീകരിക്കാനും കഴിക്കാവുന്ന ഒരു വിഭവമാണ് തുളസി രസം.
ഇതൊരു മരുന്നായി കണക്കാക്കേണ്ടതില്ല. ആരോഗ്യകരമായ ഭക്ഷണമാണ്. കുരുമുളക് കൂടുതലിട്ട് തുളസിയും ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. കഫകെട്ടും ജലദോഷമൊക്കെയുള്ളപ്പോഴും ഇതുകഴിക്കുന്നത് നല്ലതാണ്. പരീക്ഷിച്ചു നോക്കാം.
ചേരുവകള്‍
- തുളസിയില - കാല്‍ കപ്പ്
- ഇഞ്ചി- ചെറിയ കഷണം
- പച്ചമുളക്- 2 എണ്ണം
- വെളുത്തുള്ളി- 4 അല്ലി
- കുരുമുളക്- 1 ടീസ്പൂണ്‍
- ജീരകം- ഒരു നുള്ള്
- മല്ലി- ഒരു ടീസ്പൂണ്‍
- തക്കാളി- 1(അരിഞ്ഞത്)
- മല്ലിപ്പൊടി- 1/2 ടീസ്പൂണ്‍
- മുളക്‌പൊടി - 1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി- 1 ടീസ്പൂണ്‍
- കടുക്- ഒരുനുള്ള്
- ഉലുവ - 1 / 2 ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില- 2 തണ്ട്
- വറ്റല്‍ മുളക്- 2 എണ്ണം
- വാളന്‍ പുളി- ഒരു നെല്ലിക്ക വലുപ്പം
- വെളിച്ചെണ്ണ- ആവശ്യത്തിന്
- മല്ലിയില -കുറച്ച്
തയാറാക്കുന്ന വിധം
ആദ്യം തുളസിയില, കുരുമുളക്, ജീരകം, മല്ലി, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവ മിക്‌സിയില്‍ ഒന്നടിച്ചെടുക്കണം. ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് ഇട്ടു പൊട്ടിക്കണം. അടിച്ചുവെച്ചിരിക്കുന്ന കൂട്ട് എണ്ണയില്‍ ഇട്ട് നന്നായി വഴറ്റുക. ശേഷം തക്കാളി അരിഞ്ഞത് ഇട്ട് നന്നായി ഇളക്കണം.
ഇതിലേയ്ക്ക് മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ക്കണം. പുളി പിഴിഞ്ഞതും ചേര്‍ത്ത് നന്നായി തിളപ്പിക്കണം. അല്‍പം എണ്ണയില്‍ ഉലുവയിട്ട് കറിവേപ്പിലയും വറ്റല്‍ മുളകുമിട്ട് താളിച്ച് രസത്തിലേയ്ക്ക് ഒഴിച്ച് കൊടുക്കാം. മല്ലിയിലയിട്ട് നന്നായി ഇളക്കി തീയണയ്ക്കാം.
Content Highlights: basil leaves rasam recipe