തളര്‍ച്ച മാറുന്നില്ലേ, മടിയാണോ എല്ലാത്തിനും; ഡയറ്റില്‍ വേണ്ടത് ഈ ഭക്ഷണങ്ങള്‍

representative image|photo:canva
representative image|photo:canva

പ്പോഴും തളര്‍ച്ചയാണോ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. ഒന്നു ചെയ്യാന്‍ കഴിയാത്ത വിധം ക്ഷീണം തോന്നാറുണ്ടോ, ക്ഷീണം തോന്നുന്നത് നിസാരമായി കരുതരുത്. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായും ക്ഷീണം വന്നേക്കാം. ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിച്ചില്ലെങ്കിലും ക്ഷീണം അനുഭവപ്പെടും. അത്തരത്തില്‍ ഊര്‍ജ്ജവും ഉന്മേഷവും ലഭിക്കാന്‍ സഹായിക്കുന്ന ചില വിത്തുകളുണ്ട്.  അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

ചിയവിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ ഇതില്‍ അടങ്ങിയിട്ടുണ്ട്.  ഒമേഗ 3 ഫാറ്റി ആസിഡും പ്രോട്ടീനും അടങ്ങിയ ഇവ ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ ഗുണം ചെയ്യും. കൂടാതെ കാത്സ്യവും മഗ്‌നീഷ്യവും അടങ്ങിയ ചിയ വിത്തുകള്‍ എല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുത്തും.

മത്തന്‍ വിത്തിനെ നിസാരമായി കരുതരുത്. ഇതില്‍ സിങ്ക്, ഇരുമ്പ്, മഗ്‌നീഷ്യം, വിറ്റാമിനുകളായ ഇ, കെ, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ ഗുണം ചെയ്യും.

ചണവിത്തിന്റെ ഗുണങ്ങള്‍ നിരവധിയാണ്. പ്രകൃതിദത്ത ഫൈബര്‍ ധാരാളമായി അടങ്ങിയ ചണവിത്തില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ശരീരത്തിന് വേണ്ട  ഊര്‍ജ്ജവും ഉന്മേഷവും പ്രദാനം ചെയ്യാന്‍ സഹായിക്കും.

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, വിറ്റാമിനുകള്‍, കാത്സ്യം, അയേണ്‍, മഗ്‌നീഷ്യം, മറ്റ് ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ അടങ്ങിയ വിത്താണ് എള്ള്. ഇത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വേണ്ട  ഊര്‍ജ്ജം ലഭിക്കാനും ക്ഷീണമകറ്റാനും ഗുണം ചെയ്യും.

സൂര്യകാന്തി വിത്തുകളും ഇനി മടിക്കാതെ കഴിക്കാം. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ കൊണ്ട് സമ്പന്നമാണിത്. വിറ്റാമിന്‍ ഇ, കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍, തുടങ്ങി എല്ലാ പോഷകങ്ങളും ഇതിലുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ ക്ഷീണമകറ്റും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)
 

Content Highlights: seeds that help boost daily energy