മക്‌ഡൊണാള്‍ഡ്‌സ് എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെട്ടിട്ടുണ്ടോ?; അനുഭവം പങ്കുവെച്ച് വ്‌ളോഗര്‍

മക്ഡൊണാള്‍ഡ്സിന്റെ ആരാധകര്‍ നമുക്കിടയില്‍ നിരവധിയുണ്ട്. മക്ഡൊണാള്‍ഡ്സ് എന്ന് കേള്‍ക്കുമ്പോഴേയ്ക്കും പ്രിയപ്പെട്ട പല വിഭവങ്ങളെക്കുറിച്ചായിരിക്കും ഓര്‍മ വരുന്നത്. എന്നാല്‍
മക്ഡൊണാള്‍ഡ്സ് എന്നു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ഭയപ്പെട്ടിട്ടുണ്ടോ? പറഞ്ഞുവരുന്നത് ലോകത്തെ ഏറ്റവും ഭയാനകമായ മക്ഡൊണാള്‍ഡ്സ് അനുഭവം പങ്കുവെച്ചിരിക്കുന്നത് ട്രാവല്‍ വ്ളോഗറായ കസ്സിഡിയാണ്.
റോമിനടുത്തുള്ള മക്ഡൊണാള്‍ഡ്സ് സന്ദര്‍ശിച്ചു കൊണ്ടാണ് ഇങ്ങനെയൊരു വീഡിയോ അവര്‍ പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷമാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ആളുകള്‍ ഈ വീഡിയോ ഇന്നും കാണുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. അസ്ഥികൂടങ്ങളൊക്കെയുള്ള ഒരു പുരാതന സ്ഥലത്തിന്റെ മേലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. .ആദ്യം മക്ഡൊണാള്‍ഡ്സിന്റെ പുറത്തുള്ള ദൃശ്യങ്ങള്‍ അവര്‍ വീഡിയോയില്‍ കാണിക്കുന്നു.
പിന്നീട് അവര്‍ അകത്തേക്ക് കയറുന്നു. ഗ്ലാസ്സുകൊണ്ടുണ്ടാക്കിയ സുതാര്യമായ തറയിലൂടെ ഭൂഗര്‍ഭഘടന കൃത്യമായി കാണാന്‍ കഴിയും. സമാനമായ ആകൃതിയിലുള്ള ഒരു വസ്തുവില്‍ സൂം ചെയ്ത് അതൊരു അസ്ഥികൂടമാണെന്നും അവര്‍ പറയുന്നു. ഈ അസ്ഥികൂടങ്ങളാണ് ഇവിടം ഭയാനകമാക്കി മാറ്റുന്നത്.
2014-ല്‍ മക്ഡൊണാള്‍ഡ്സ് നിര്‍മാണ സമയത്താണ് 2000 വര്‍ഷം പഴക്കമുള്ള, അസ്ഥികൂടങ്ങളുള്ള ഒരു റോമന്‍ റോഡ് അവിടെ കണ്ടെത്തുന്നത്. ബി.സി രണ്ടാം നൂറ്റാണ്ടിലാണ് ഈ റോഡ് നിര്‍മിച്ചതെന്നാണ് വിവരം. ഇവിടെ കുഴിക്കുന്നതിന് മക്ഡൊണാള്‍ഡ്സ് 320000 ഡോളറുകള്‍ നല്‍കിയിട്ടുണ്ടന്നും, പുരാതന റോമിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്ന് ഇവിടെയാണെന്നാണ് പുരാവസ്തുഗവേഷകര്‍ കരുതുന്നതെന്നും അവര്‍ വീഡിയോയുടെ വിവരണത്തില്‍ പറയുന്നു.
മക്ഡൊണാള്‍ഡ്സിന്റെ താഴെയല്ല അസ്ഥികൂടമെന്നും, മക്ഡൊണാള്‍ഡ്സാണ് അതിന്റെ മേലെ പണിതതെന്നും മക്ഡൊണാള്‍ഡ്സ് വരുന്നതിനു മുന്നേ തന്നെ അതവിടെ ഉണ്ടെന്നും രസകരമായ കമന്റ് ഒരാള്‍ പങ്കുവെച്ചു.റോമില്‍ മുഴുവന്‍ ഇത്തരത്തിലുള്ള പുരാവസ്തു സൈറ്റുകളുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്.അമേരിക്കന്‍ മക്ഡൊണാള്‍ഡ്സില്‍ ഇതിനു പകരം എലിയുടെ അസ്ഥികൂടം കാണാമെന്നുള്ള പരിഹാസ കമന്റുകളും കൂട്ടത്തിലുണ്ടായിരുന്നു.
Content Highlights: mcdonalds near rome you can spot skeletons