ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ ? ഡയറ്റില്‍ വേണം ഈ കുഞ്ഞന്‍ പഴം

നമ്മുടെ ഡയറ്റില്‍ പതിവായി കാണുന്ന ഒന്നല്ല ഞാവല്‍പ്പഴം. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു പഴമാണിത്. വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം,ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റില്‍ ധൈര്യമായി ഉള്‍പ്പെടുത്താവുന്നതാണ് ഞാവല്‍പ്പഴം.ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള കലോറി കുറഞ്ഞതുമായ ഈ പഴം വിശപ്പ് കുറയ്ക്കാനും അതുവഴി ശരീര ഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യും.
നിര്‍ജ്ജലീകരണത്തെ ചെറുക്കാന്‍ ഇത് കഴിക്കുന്നത് നല്ലതാണ്. ദഹനസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് ഉത്തമമായ ഒന്നാണിത്.ഞാവല്‍ കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഇതിലുള്ള ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ സാധാരണയായ അണുബാധകളെ പ്രതിരോധിക്കാന്‍ സഹായിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യം സംരംക്ഷിക്കാനും ഇത് പതിവാക്കാം. വിറ്റാമിന്‍ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കണ്ണുകളുടെ ആരോഗ്യം മികച്ചതാക്കാന്‍ സഹായിക്കും.
ഗ്ലൈസെമിക് ഇന്‍ഡെക്‌സും കുറവായതിനാല്‍ പ്രമേഹമുള്ളവര്‍ക്കും കഴിക്കാന്‍ കഴിയുന്നതാണ് ഞാവല്‍പ്പഴം. വിറ്റാമിന്‍ സിയും ഇരുമ്പും ധാരാളം ഇതിലുള്ളതിനാല്‍ ഞാവല്‍പ്പഴം രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാനും വിളര്‍ച്ച വരാതെ തടയാനും ഗുണം ചെയ്യും. ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തി തിളക്കവും ആരോഗ്യവും ഇവ പ്രദാനം ചെയ്യും.
(ശദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: health benefits of consuming Jamun