നിങ്ങള്‍ക്ക് കടുത്ത മാനസികസമ്മര്‍ദ്ദമുണ്ടോ ; ഡയറ്റില്‍ വേണ്ടത് ഈ ഭക്ഷണങ്ങള്‍

മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. 'സ്‌ട്രെസ്' അഥവാ മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളാണുള്ളത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരു പരിധിവരെ ഭക്ഷണത്തിനും സാധിക്കും. ഇതിനായി കഴിക്കേണ്ട ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.
വല്ലാതെ മാനസിക സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ചീര പോലെയുള്ള ഇലക്കറികളില്‍ മഗ്‌നീഷ്യം, ഫോളേറ്റ് തുടങ്ങി മറ്റ് പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് മാനസികസമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
ബെറിപ്പഴങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. ബദാം കഴിക്കുന്നതും ശീലമാക്കാം. ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ, ബി തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നതും ഗുണകരമാണ്.
കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഓട്‌സ് കഴിക്കാനും ശ്രദ്ധിക്കാം. ഫാറ്റി ഫിഷ് ഗണത്തില്‍പ്പെടുന്ന മീനുകളായ സാല്‍മണ്‍, ചാള തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റ് ആസിഡാണ് ഇതിന് സഹായിക്കുന്നത്.
ഡാര്‍ക്ക് ചോക്ലേറ്റ് കഴിയ്ക്കുന്നതും ശീലമാക്കണം. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്‌നീഷ്യം മനസിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഗുണം ചെയ്യും.അവക്കാഡോയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി, ഇ, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ ആരോഗ്യത്തിന് നല്ലതാണ്. പോസിറ്റീവായ മനോനില നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: foods fhat will help lower stress and boost happy hormones