എത്ര കഴിച്ചിട്ട് വിശപ്പ് അടങ്ങുന്നില്ലേ ; കാരണങ്ങള്‍ അറിഞ്ഞിരിക്കാം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ന്തൊക്കെ കഴിച്ചാലും വിശപ്പ് തീരാത്ത ചിലരുണ്ട്. ഭക്ഷണം കഴിച്ചാലും വീണ്ടും കഴിക്കാനുള്ള തോന്നലും ഇവര്‍ക്കുണ്ടാകും. എന്നാല്‍ ഇങ്ങനെ വിശക്കുന്നതിന് ചില കാരണങ്ങളുണ്ട്. ശരീരത്തില്‍ നിര്‍ജലീകരണം സംഭവിച്ചാലും അതിയായ വിശപ്പ് തോന്നിക്കും. ആവശ്യമായ വെള്ളം കുടിക്കുകയാണ് ഇതിന് വേണ്ടത്. ശരീരത്തിലെ ഊര്‍ജനില കുറയുന്നതുകൊണ്ടാണ് ഇത്തരത്തിലെ വിശപ്പ് തോന്നുന്നത്.

ശരിയായ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിച്ചില്ലെങ്കിലും വിശപ്പിന് കാരണമാകും. നല്ല അളവില്‍ പ്രോട്ടീനുള്ള ഭക്ഷണം കഴിച്ചാല്‍ അമിത വിശപ്പിനെ തടയാന്‍ സാധിക്കും. ശരിയായി ഉറങ്ങിയില്ലെങ്കിലും കലശലായ വിശപ്പ് അനുഭവപ്പെടും. ഉറക്കം കുറയുമ്പോള്‍ കൊഴുപ്പും കലോറിയും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ആഗ്രഹം കൂടും.

ഭയങ്കരമായ വിശപ്പ് കൂടെക്കൂടെ തോന്നുന്നുവെങ്കില്‍ അതിന്റെ കാരണം പ്രമേഹവും ആയിരിക്കാം. അതിയായ വിശപ്പ് മാറിയില്ലെങ്കില്‍ പ്രമേഹമുണ്ടോയെന്ന വൈദ്യപരിശോധന നടത്തേണ്ടതുണ്ട്. ശേഷം വൈദ്യ സഹായം തേടുന്നതും ഇതിന് പരിഹാരമാകും.

മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ കൂടുമ്പോള്‍ കടുത്ത വിശപ്പ് കൂടെക്കൂടെ ഉണ്ടാകും. ശരീരത്തിലെ കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉത്പാദിക്കുന്നതുകൊണ്ടാണ്. ഇത് വിശപ്പ് കൂടുന്നതിന് കാരണമാകും.ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും വിശപ്പ് അനുഭവപ്പെടും. അത്തരത്തിലുള്ളവരും വൈദ്യസഹായം തേടണം.


(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)

Content Highlights: Reasons why you are always hungry