വയര്‍ കുറയ്ക്കാനുള്ള ശ്രമത്തിലാണോ; ഡയറ്റില്‍ ശ്രദ്ധിക്കേണ്ടത്

ശരീരഭാരം കൂടുന്നതും വയര്‍ ചാടുന്നതും നമ്മളില്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ്. വയര്‍ കുറയ്ക്കാന്‍ എളുപ്പത്തില്‍ സാധിക്കണമെന്നില്ല. കൃത്യമായ ഡയറ്റും വ്യായാമവും ഇതിന് ആവശ്യമാണ്. കൂടാതെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുകയും മദ്യപാനം പോലുള്ള ശീലങ്ങള്‍ ഒഴിവാക്കുകയും വേണം. വയര്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
പ്രഭാതഭക്ഷണത്തില്‍ വലിയ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം. പ്രോട്ടീന്‍ അടങ്ങിയവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും കലോറി അടങ്ങിയ ഭക്ഷണത്തിന്റെ ഉപഭോഗത്തെ കുറയ്ക്കാനും ഗുണം ചെയ്യും. ഇതും വയറു കുറയ്ക്കാന്‍ ഉപകരിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് വിശപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കും. വലിയ അളവില്‍ മധുരം ശരീരത്തിലെത്തുന്നതും വയറില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകും. അതിനാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കണം.
കാര്‍ബോഹൈഡ്രേറ്റ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കുറയ്ക്കുന്നത് വയറില്‍ കൊഴുപ്പ് അടിയുന്നത് തടയാന്‍ സാധിക്കും. ഫാസ്റ്റ് ഫുഡിനും ജങ്ക് ഫുഡിനും പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും കഴിക്കാനും ശ്രദ്ധിക്കാം. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുക.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: lifestyle changes that may actually work to get rid of belly fat