വയര്‍ ചാടുന്നത് അലട്ടുന്നുണ്ടോ ; ഈ ജ്യൂസുകള്‍ പതിവാക്കാം

കാരറ്റ് | Photo: canva.com/
കാരറ്റ് | Photo: canva.com/

ശരീരഭാരം കൂടുന്നതും വയര്‍ ചാടുന്നതും പലരേയും അലട്ടുന്ന പ്രശ്‌നമാണ്. മെലിഞ്ഞിരിക്കുമ്പോഴും വയര്‍ ചാടുന്നതും ചിലര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടാണ്. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണരീതിയുമാണ് ഇതിനുള്ള പ്രധാനകാരണം. ഭക്ഷണം രാത്രി വൈകി കഴിക്കുന്നതും വയര്‍ ചാടുന്നതിന് കാരണമായി. വൈകിയുള്ള ഭക്ഷണം കഴിക്കല്‍ ദഹനത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. വയറില്‍ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാന്‍ വ്യായാമവും അതിനൊപ്പം ഡയറ്റിലുള്ള ശ്രദ്ധയും അനിവാര്യമാണ്. ചില ജ്യൂസുകള്‍ പതിവാക്കുന്നത് ചാടിയ വയര്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും.

ഭക്ഷണത്തിലുള്ള ശ്രദ്ധ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനഘടകമാണ്. വയര്‍ ചാടിയത് കൊണ്ട് ബുദ്ധിമുട്ട് നേരിടുന്നവര്‍ വെള്ളരിയ്ക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. ഇതില്‍ ആന്റിഓക്സിഡന്റുകള്‍, അവശ്യ വിറ്റാമിനുകള്‍ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട്. അതിനാല്‍ വെള്ളരിക്ക വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല ശരീരത്തിലെ മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും ഗുണകരമാണ്.

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന സംയുക്തങ്ങള്‍ അടങ്ങിയ ഒന്നാണ് പാലക്ക് ചീരയില്‍ അടങ്ങിയിട്ടുണ്ട്. നമ്മളുടെ ഡയറ്റില്‍ ഇത് പതിവില്ലെങ്കിലും വലിയ വലിയ ഗുണം ചെയ്യുന്ന ജ്യൂസാണ്.ഇതില്‍ കലോറി വളരെ കുറവാണ്.കൂടാതെ ഉയര്‍ന്ന അളവില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. ചീരയില്‍ തൈലക്കോയിഡുകള്‍ എന്ന സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.  വിശപ്പ് കുറയ്ക്കുന്നതിനും ഇവ സഹായിക്കുന്നു.

ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ശരീര ഭാരവും ശരീരത്തിലെ കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കുന്നു. ബീറ്റ്‌റൂട്ട് പ്രതിരോധശേഷി കൂട്ടുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരംക്ഷിക്കുന്നതിനും ഒരുപോലെ ഗുണം ചെയ്യും.

ദൈനംദിന ഭക്ഷണത്തില്‍ കാരറ്റ് ജ്യൂസ് ചേര്‍ക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ രീതിയാണ്. കാരറ്റ് ദഹനത്തെ സഹായിക്കുന്നതിനും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും. കണ്ണിന്റെ ആരോഗ്യത്തിനും ക്യാരറ്റിന്റെ പതിവായുള്ള ഉപയോഗം ഗുണം ചെയ്യും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)


 

Content Highlights: juices that can help burm belly fat,spinach,carrot,beetroot,cucumber