ചര്‍മം തിളങ്ങും മാനസികാരോഗ്യം മെച്ചപ്പെടും ; ദിവസവും ഡയറ്റില്‍ വേണ്ടത് ഈ ഭക്ഷണം

ശരീരത്തിന്റെ ആരോഗ്യം ഉറപ്പാക്കുന്നതില്‍ ഡയറ്റിനുള്ള പങ്ക് എല്ലാവര്‍ക്കും തന്നെയറിയാം. എന്നാല്‍ ഡയറ്റില്‍ വേണ്ട ഭക്ഷണങ്ങളും കൃത്യമായി ഉള്‍പ്പെടുത്താന്‍ നാം ശ്രദ്ധിക്കണം. ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് സൂര്യകാന്തി വിത്തുകള്‍.
വളരെയേറെ പ്രചാരമുള്ള ആരോഗ്യഭക്ഷണങ്ങളിലൊന്നാണിത്.വിറ്റാമിന്‍ ഇ, കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍, ധാതുക്കള്‍, തുടങ്ങിയ പോഷകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. ദിവസവും ഒരു സ്പൂണ്‍ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിഞ്ഞിരിക്കാം.
സെറോടോണിന്‍ ഉത്പ്പാദനം വര്‍ധിപ്പിക്കാനും വിഷാദത്തെ കുറയ്ക്കാനും സൂര്യകാന്തി വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.ആരോഗ്യകരമായ കൊഴുപ്പും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ചര്‍മ്മം ചെറുപ്പമായിരിക്കാനും തിളക്കം പ്രദാനം ചെയ്യാനും ഇത് സഹായിക്കും.സൂര്യകാന്തി വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ഊര്‍ജം പകരാനും ഗുണകരമാണ്.
ഇതിലെ ആരോഗ്യകരമായ കൊഴുപ്പ് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. സെലീനിയം അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഉപകരിക്കും.മഗ്‌നീഷ്യവും മറ്റ് ധാതുക്കളും അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.
ഫൈബര്‍ ധാരാളം അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ പതിവാക്കുന്നത് മലബന്ധത്തെ തടയും. ദഹനപ്രശ്‌നങ്ങള്‍ മാറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും പ്രയോജനം ചെയ്യും.നാരുകള്‍ ധാരാളം അടങ്ങിയതും ഗ്ലൈസെമിക് സൂചിക കുറവുമുള്ള സൂര്യകാന്തി വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: Health Benefits of Sunflower Seeds