ഇരുമ്പും കാത്സ്യവും ലഭിക്കാന്‍ ഈ ഡ്രൈ ഫ്രൂട്ട് പതിവാക്കാം

ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാന്‍ എല്ലാവര്‍ക്കും പൊതുവേ ഇഷ്ടമാണ്. എന്നാല്‍ ഇവയില്‍ ഓരോന്നിനും പോഷകഗുണങ്ങളും വ്യത്യസ്തമാണ്. ശരീരത്തിന് ഏറെ ആവശ്യമായ ധാതുക്കളാണ് ഇരുമ്പും കാത്സ്യവും. ഇത്തരത്തില്‍ കാത്സ്യവും ഇരുമ്പും അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി.
രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനും പേശികളുടെ ശക്തിക്കും ഊര്‍ജ്ജത്തിനും ചുവന്ന രക്താണുക്കള്‍ ഉത്പ്പാദിപ്പിക്കുന്നതിനും ഇരുമ്പ് ആവശ്യമാണ്. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറഞ്ഞാല്‍ വിളര്‍ച്ചയുണ്ടാകും. കുട്ടികളുടെ തലച്ചോറിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ഇരുമ്പ് വളരെ പ്രധാനമാണ്.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഏറ്റവും അനിവാര്യമായ ധാതുവാണ് കാത്സ്യം. കാത്സ്യത്തിന്റെ അഭാവം എല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. ശരീരത്തില്‍ ഇരുമ്പും കാത്സ്യവും ലഭിക്കാന്‍ ഉണക്കമുന്തിരി കഴിക്കാം.
വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും മറ്റും അടങ്ങിയ ഉണക്കമുന്തിരിയില്‍ ഇരുമ്പ്, കോപ്പര്‍, ബി കോംപ്ലക്‌സ് വിറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി ഇവ കഴിച്ചാല്‍ ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ചയെ തടയാനും കഴിയും.
നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ ഉണക്കമുന്തിരി കഴിക്കുന്നത് ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധത്തെ തടയാനും സഹായിക്കും. പ്രത്യേകിച്ച്, വെള്ളത്തില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണങ്ങള്‍ കൂടും. ആന്റിഓക്‌സിഡന്റുകളോടൊപ്പം പൊട്ടാസ്യവും ധാരാളം വിറ്റാമിനുകളും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പല്ലുകളുടെ ആരോഗ്യത്തിനും പല്ലിലെ ഇനാമലിനെ സംരക്ഷിക്കാനും കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരിക്കു സാധിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: health benefits, raisins,Healthy Bones,food