ചീസിനുണ്ട് ഇത്രയേറെ ഗുണങ്ങള്‍; അറിഞ്ഞിരിക്കാം

ചീസ് കഴിക്കുന്നത് പൊതുവേ ആരോഗ്യകരമായ ഭക്ഷണശീലമായി കരുതില്ല. എന്നാല്‍ മിതമായ അളവില്‍ ചീസ് കഴിക്കുന്നത് ശരീരത്തിന് വളരെ ഗുണങ്ങള്‍ പ്രദാനം ചെയ്യും. ചീസില്‍ പ്രോട്ടീന്‍, കാത്സ്യം, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. കൊഴുപ്പും ഉപ്പും അടങ്ങിയിരിക്കുന്നതിനാല്‍ അമിതമായ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.മിതമായ അളവില്‍ ചീസ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ചീസ് കാത്സ്യത്തിന്റെ മികച്ച സ്രോതസാണ്. എല്ലുകളുടെ ആരോഗ്യത്തിന് കാത്സ്യം അത്യന്താപേക്ഷിതമാണ്. അതിനാല്‍ ചീസ് കഴിക്കുന്നത് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തും.
പ്രോട്ടീന്‍ സമ്പന്നമായ ചീസ് കഴിക്കുന്നത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും ഗുണം ചെയ്യും.
ചീസില്‍ വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി12-ന്റെ അഭാവമുള്ളവര്‍ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. പ്രോബയോട്ടിക് ഗുണങ്ങളുള്ളതിനാല്‍ ഇത് വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. സിങ്ക് അടങ്ങിയിരിക്കുന്നതിനാല്‍ രോഗപ്രതിരോധശേഷി കൂട്ടാനും ഇത് നല്ലതാണ്.
ന്യൂട്രീഷന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം ചീസും പാലുത്പന്നങ്ങളും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വളരെ നല്ലതാണ്. വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മിതമായ അളവില്‍ ചീസ് കഴിക്കുന്നത് നല്ലതാണ്.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: health benefits of cheese