നൂഡില്‍സ്,മട്ടന്‍ ഷമി കബാബ്,കേക്ക് ജാര്‍...;ഗൂഗിള്‍ ജീവനക്കാരുടെ ഭക്ഷണത്തെക്കുറിച്ചറിയാമോ?

photo|instagram.com/parleenranhotra/
photo|instagram.com/parleenranhotra/

ജോലി സ്ഥലത്തെ ഭക്ഷണം അതൊരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്. മുന്‍നിര ടെക് കമ്പനിയായ ഗൂഗിള്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളില്‍ ശ്രദ്ധേയമായ കാര്യമാണ് മികച്ച ഭക്ഷണം. ഗൂഗിള്‍ ജീവനക്കാര്‍ ലഭ്യമായ ഭക്ഷണങ്ങളെന്തൊക്കെയാണെന്നാണ് ഒരു വീഡിയോയിലൂടെ ജീവനക്കാരി പങ്കുവെച്ചിരിക്കുന്നത്.

വളരെ വേഗത്തിലാണ് ഈ ഫുഡ് വീഡിയോ ശ്രദ്ധ നേടിയത്. ഗൂഗിളില്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണത്തെക്കുറിച്ചാണ് വീഡിയോ. ഗൂഗിള്‍ ജീവനക്കാരിയെന്ന നിലയില്‍ പര്‍ലീന്‍ രണ്‍ഹോത്ര ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണമാണ് അവര്‍ വീഡിയോയിലൂടെ കാണിച്ചുതരുന്നത്.ജോലി സ്ഥലത്ത് നിന്നും ഇഷ്ടമുള്ള ഭക്ഷണം സന്തോഷത്തോടെ കഴിക്കാന്‍ പറ്റുന്നത് ചെറിയൊരു കാര്യമല്ല.

പര്‍ലീന്‍  തങ്ങളുടെ കാന്റീനിലേയ്ക്ക് പോകുന്നതാണ് ആദ്യം വീഡിയോയില്‍ കാണുന്നത് ശേഷം ഒരു ട്രേയെടുത്ത് പ്ലേറ്റ്, സ്പൂണ്‍, ഫോര്‍ക്ക് എന്നിവ അടുക്കിവെയ്ക്കുന്നു. ഗൂഗിളില്‍ 'പ്ലേറ്റ് ഓഫ് ദ ഡേ' എന്നൊരു രീതിയുണ്ടെന്നും അവര്‍ ഇതിനിടയില്‍ പറയുന്നുണ്ട്. പ്ലേറ്റില്‍ സാലഡ് വെള്ളരി അവര്‍ എടുത്തുവെയ്ക്കുന്നത് കാണാം.

ശേഷം അവര്‍ ചിക്കന്‍ റാമന്‍ എടുത്തുവെയ്ക്കുന്നുണ്ട്. ഈ വീഡിയോ റെക്കോര്‍ഡ് ചെയ്ത ദിവസം അതായിരുന്നു പ്ലേറ്റ് ഓഫ് ദ ഡേയില്‍ ഉള്‍പ്പെട്ട ഭക്ഷണം. വെര്‍മിസെല്ലി നൂഡില്‍സ്, ലച്ച പറാത്ത, മട്ടണ്‍ ഷമി കബാബ്, ഗ്രീന്‍ ചട്ണി എന്നിവയെല്ലാം അവര്‍ പ്ലേറ്റിലേയ്ക്ക് എടുത്തുവെയ്ക്കുന്നുണ്ട്.

തനിക്ക് വേണ്ട ഭക്ഷണമാണ് അവര്‍ വൈവിധ്യമാര്‍ന്ന വിഭവങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്നത്. ശേഷം കുടിക്കാനുള്ളതെടുക്കാനായി അവര്‍ പോകുന്നു, വിവിധകരം ശീതളപാനീയങ്ങള്‍ അടുക്കിവെച്ചിരിക്കുന്നതും കാണാം. അതില്‍ നിന്നും തനിക്ക് ആവശ്യമുള്ളത് അവര്‍ തിരഞ്ഞെടുക്കുന്നു. ഭക്ഷണത്തിന് ശേഷമുള്ള മധുരത്തിനായി അവര്‍ മിനി ജാര്‍ കേക്കും ഇറ്റാലിയന്‍ ചോക്‌ളേറ്റ് ഐസ്‌ക്രീമും തിരഞ്ഞെടുക്കുന്നതും വീഡിയോയിലുണ്ട്. 4.1 മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത് .

Content Highlights: Google Employee Gives A Glimpse Into Her Daily Work Meal