ശരീരഭാരം കുറയ്ക്കാന്‍ ചെയ്യേണ്ടത് ; ഈ ഭക്ഷണങ്ങളോട് 'നോ' പറയാം

ശരീരഭാരം കുറയ്ക്കല്‍ പറയുന്നത് പോലെ എളുപ്പമുള്ള കാര്യമല്ല. ഇതിന് വേണ്ടി മെനക്കെടുക തന്നെ വേണം. വ്യായമത്തിലൂടെയും കൃത്യമായ ഭക്ഷണക്രമത്തിലൂടെയും മാത്രമേ ശരീരഭാരം ആഗ്രഹിച്ച രീതിയില്‍ കുറയ്ക്കുവാന്‍ സാധിക്കുകയുള്ളൂ. തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
മധുരമുള്ള ഭക്ഷണത്തോട് പൊതുവേ എല്ലാവര്‍ക്കും പ്രിയം കൂടും. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ പഞ്ചസാരയും കൊഴുപ്പും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ബേക്കറി ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കൂട്ടും.
മട്ടണ്‍, ബീഫ് പോലുള്ള റെഡ് മീറ്റ് വിഭവങ്ങളും കഴിക്കുന്നത് ഒഴിവാക്കണം. ഈ ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയുടെ അമിത ഉപയോഗം ശരീരഭാരം വേഗത്തില്‍ കൂട്ടും.
ചീസ് പോലുള്ള ഭക്ഷണങ്ങളും തടി കൂടാന്‍ കാരണമാകും. ഇതില്‍ ധാരാളം കൊഴുപ്പും സോഡിയവും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീസ് ചേര്‍ന്ന ഭക്ഷണങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കാം.ശീതളപാനീയങ്ങള്‍ കഴിക്കുന്ന ശീലവും പൂര്‍ണമായും ഒഴിവാക്കണം. കൃത്രിമ മധുരം ചേര്‍ത്ത ഈ പാനീയങ്ങളിലെ പഞ്ചസാരയും മറ്റും ശരീരത്തിലെ കലോറി കൂട്ടും. സംസ്‌ക്കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക)
Content Highlights: foods that could cause weight gain