ചായയും കേക്കും കഴിക്കാറുണ്ടോ ; ചായക്കൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല

representative image|photo:canva
representative image|photo:canva

മ്മളില്‍ പലരുടേയും ഒരു ദിവസം തുടങ്ങുന്നത് ചായയിലാണ്. എഴുന്നേറ്റ് കഴിഞ്ഞാല്‍ ഒരു ഉന്മേഷം തോന്നുന്നതിനാണ് ചായ കുടിക്കുന്നത്. എന്നാല്‍ ചായയോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ചായയുടെ കൂടെ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങളെ അറിഞ്ഞിരിക്കാം.

ചായയുടെ കൂടെ കേക്കും പേസ്ട്രിയുമെല്ലാം കഴിക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇതില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍, പഞ്ചസാര എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രാവിലെ ചായക്കൊപ്പം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുകയും അതുമൂലം അമിത ക്ഷീണത്തിന് കാരണമാവുകയും ചെയ്യും. 

ചായക്കൊപ്പം ഉപ്പ് അധികം അടങ്ങിയ ചിപ്‌സ് പോലെയുള്ള ഭക്ഷണങ്ങളോ നട്‌സോ കഴിക്കുന്നതും പലര്‍ക്കും ദഹന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കു. ഇതുമൂലം വയര്‍ വീര്‍ത്തിരിക്കാനും സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കാം.ചായക്കൊപ്പം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കുക. ദഹന പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല,  കൊളസ്‌ട്രോള്‍ കൂടാനും ഇവ കാരണമാകും. 

ചായക്കൊപ്പം എരുവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഒഴിവാക്കണം. ഇത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.  രാവിലെ പ്രോസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കുന്നതും നല്ലതല്ല. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പൊതുവേ ആരോഗ്യത്തിന് ഹാനികരമാണ്.

സിട്രസ് പഴങ്ങളും ചായക്കൊപ്പം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. സിട്രസ് പഴങ്ങള്‍ അസിഡിക് ആണ്. അതിനാല്‍ ചായക്കൊപ്പം നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ വയറ്റിലെത്തുന്നത് ചിലരില്‍ വയറിളക്കം,  ഛര്‍ദ്ദി, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങള്‍ വരുത്തിവെക്കും.റെഡ് മീറ്റും ചായയുടെ കൂടെ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ വരുത്തും.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.) 

Content Highlights: foods you should never combine with tea