വീട്ടില്‍ ഗര്‍ഭിണിയോ മുലയൂട്ടുന്ന അമ്മയോ ഉണ്ടോ? അവര്‍ക്ക് ഈ ഭക്ഷണം നല്‍കണം

ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഊര്‍ജത്തിന്റെയും പ്രോട്ടീനിന്റെയും സൂഷ്മ പോഷകങ്ങളായ ഇരുമ്പ്, കാത്സ്യം, ഫോളിക് ആസിഡ് തുടങ്ങിയവയുടെ ആവശ്യകത കൂടുതലാണ്.
- അമിതവണ്ണം, ഗര്‍ഭകാല പ്രമേഹം, അമിത രക്തസമ്മര്‍ദം എന്നിവ ഒഴിവാക്കാന്‍ നാരുള്ള ഭക്ഷണപദാര്‍ഥങ്ങള്‍, നിറമുള്ള പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം.
- അമിതാഹാരം ഒഴിവാക്കി കുറച്ചുവീതം ഇടയ്ക്കിടയ്ക്കായി കഴിക്കുക.
- പ്രഭാതഭക്ഷണത്തോടൊപ്പം ഒരു മുട്ടവെള്ള കഴിക്കാം. ആവിയില്‍ വേവിച്ച ഇഡ്ഡലി, ഇടിയപ്പം, കൊഴുക്കട്ട എന്നിവയ്‌ക്കൊപ്പം ചെറുപയര്‍, ഗ്രീന്‍പീസ്, സാമ്പാര്‍ എന്നിവയാകാം. ചെറുപയര്‍ വറുത്ത് കറിവയ്ക്കുന്നത് ഗ്യാസ് പ്രശ്‌നം ഒഴിവാക്കും.
- അരിഞ്ഞ പഴങ്ങള്‍ ചേര്‍ത്ത മുത്താറി കുറുക്ക്, സ്‌നാക്ക്‌സായി കഴിക്കാം. മൂന്ന് നാല് വാള്‍നട്ട്, ബദാം ഇവ ചേര്‍ക്കുന്നത് നല്ലതാണ്.
- ഉച്ചഭക്ഷണത്തിന് ചോറ്, മോരുകറി, മീന്‍കറി, തോരന്‍, സാലഡ്, തൈര്, സസ്യാഹാരികള്‍ക്ക് വന്‍പയര്‍, മുതിര, തോരന്‍.
- വൈകുന്നേരം പച്ചക്കറികള്‍ സ്റ്റഫ് ചെയ്ത കൊഴുക്കട്ട, ഇലയട, ഇടിയപ്പം എന്നിവ.
- രാത്രിഭക്ഷണം കിടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുന്‍പ്. എളുപ്പം ദഹിക്കുന്ന കഞ്ഞി, ചപ്പാത്തി ഏതുമാവാം. പഴവര്‍ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക.
- കിടക്കാന്‍ നേരത്ത് ഒരു കപ്പ് പാടമാറ്റിയ പാല്‍ കുടിക്കാം.
ആരോഗ്യമാസിക വാങ്ങാം
മുലപ്പാല്‍ വര്‍ധിക്കാന്‍
മുലപ്പാല്‍ വര്‍ധിക്കാന്‍ ഗാലക്ടോജന്‍സ് അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്. പഴുത്ത പപ്പായ, വെളുത്തുള്ളി, പെരുംജീരകം, ഇഞ്ചി, ജീരകം, ബദാം, കറിക്കടല ഇവ മുലപ്പാല്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. ശ്രീദേവി ജയരാജ്
സീനിയര്‍ ഡയറ്റീഷ്യന്‍
ഗവ. മെഡിക്കല്‍ കോളേജ്, പരിയാരം, കണ്ണൂര്‍
ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: food tips for pregnant and lactating women
Content Highlights: