തണ്ണിമത്തന്‍ ജ്യൂസ് ഇങ്ങനെയും ഉണ്ടാക്കാം ; വീഡിയോ കണ്ടത് 31 മില്യണ്‍ ആളുകള്‍

വേനല്‍ക്കാലമായതോടെ എല്ലാ വീടുകളിലും ശീതളപാനീയങ്ങളും ജ്യൂസുകളുമെല്ലാം അടുക്കളയില്‍ സ്ഥിരസാന്നിധ്യമായിരിക്കുകയാണ്. എന്തൊക്കെ കുടിച്ചിട്ടും ചൂടിന് ശമിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പുത്തന്‍ ജ്യൂസ് പരീക്ഷണങ്ങളും ഇതോടൊപ്പം വീടുകളില്‍ നടക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലും ജ്യൂസുകളുടെ വീഡിയോകള്‍ക്ക് ആരാധകരേറെയുണ്ട്.
മിക്‌സിയും ജ്യൂസറുമൊന്നും ഉപയോഗിക്കാതെയുള്ള ഒരു ജ്യൂസുണ്ടാക്കല്‍ രീതിയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. പ്രായമായ ഒരു സ്ത്രീ തനതായ ശൈലിയില്‍ തണ്ണിമത്തന്‍ ജ്യൂസുണ്ടാക്കുന്ന വീഡിയോയാണിത്.
വീഡിയോയില്‍ ഒരു വൃദ്ധ വലിയ തണ്ണിമത്തനുമായി ഇരിക്കുന്നതാണ് ആദ്യം കാണുന്നത്. അവര്‍ കത്തി ഉപയോഗിച്ച് തണ്ണിമത്തന്റെ മുകള്‍ഭാഗം മുറിച്ചുമാറ്റുന്നു. ശേഷം ഒരു വിസ്‌ക് ഉപയോഗിച്ച് തണ്ണിമത്തന്റെ ഉള്‍ഭാഗം അവര്‍ നന്നായി ഉടയ്ക്കുന്നതും കാണാം. പതിയെ വളരെ ശ്രദ്ധയോടെയാണ് അവര്‍ അത് ചെയ്യുന്നത്. നന്നായി ഉടച്ചെടുത്ത തണ്ണിമത്തന്റെ ഉള്‍ഭാഗം ഒരു മണ്‍പാത്രത്തില്‍ ഒഴിച്ചുവെക്കുന്നതും കാണാം.
ശേഷം ഒഴിഞ്ഞ തണ്ണിമത്തന്‍ തോടിലേയ്ക്ക് പുഷ് പ്ലാസ്റ്റിക് ടാപ്പ് ഘടിപ്പിക്കുന്നതും കാണാം.ശേഷം തണ്ണിമത്തന്‍ ജ്യൂസ് തോടിലേയ്ക്ക് അരിച്ചെടുക്കുന്നു. ജ്യൂസിലേയ്ക്ക് ഐസ് ക്യൂബുകളും പഞ്ചസാരയും ചേര്‍ത്തുകൊടുക്കുന്നതും കാണാം. ശേഷം ടാപ്പ് തുറന്ന് ഗ്ലാസ് ഉപയോഗിക്കാതെ തണ്ണിമത്തന്റെ തോടിലേയ്ക്ക് ജ്യൂസ് പകര്‍ന്ന് അവര്‍ കുടിക്കുന്നതും കാണാം.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായെത്തിയത്. വീഡിയോയ്ക്ക് താഴെ ഇതൊരു മികച്ച ആശയമാണെന്നും സമയം കളയാന്‍ വേറെ കാര്യം വേണ്ടെന്നും ഒക്കെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്. ഇത്രയും കഷ്ടപ്പെടുന്നത് എന്തിനാണ്, തണ്ണിമത്തന്‍ മുറിച്ചു കഴിച്ചാല്‍ പോരെ, പഞ്ചസാര ചേര്‍ത്ത് അത് കേടാക്കി എന്നിങ്ങനെയും കമന്റുകള്‍ വന്നിട്ടുണ്ട്. വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇതിനകം 31 മില്യണ്‍ ആളുകളാണ് ഈ വീഡിയോ കണ്ടത്
Content Highlights: Elderly Woman's Unique Style Of Making Watermelon Juice Draws More Than 31 Million Views