പല്ലിന്റെ നിറം മങ്ങി നല്ല ചിരി നഷ്ടമായോ; ഭക്ഷണത്തില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

പല്ലിന്റെ ആരോഗ്യം നഷ്ടപ്പെടുന്നത് നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ആത്മവിശ്വാസം മുതല്‍ ഭക്ഷണം കഴിക്കുന്നതിനെ വരെ അത് ബാധിക്കും. ഇതില്‍ നമ്മുടെ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. ചില ഭക്ഷണങ്ങള്‍ നമ്മള്‍ പല്ലിനുവേണ്ടി കഴിക്കേണ്ടതുണ്ട്.ഡയറ്റില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.
നമ്മള്‍ ഭക്ഷണത്തിലൂടെ ഉറപ്പ് വരുത്തേണ്ട ഒരു ഘടകമാണ് കാത്സ്യം. കാത്സ്യം മാത്രം പോരാ പല്ലിന്റെ ആരോഗ്യം കാക്കാന്‍. ഇതിനൊപ്പം പോഷകങ്ങളും ആവശ്യമാണ്.
പാലും പാലുത്പന്നങ്ങളും പതിവായി കഴിക്കുന്നത് പല്ലിന് നല്ലതാണ്. പല്ലിന്റെ ആരോഗ്യത്തിനാവശ്യമായ കാത്സ്യം, ഫോസ്ഫറസ് എന്നിവ ഉറപ്പിക്കാനാണിവ കഴിക്കുന്നത്. പല്ലിന്റെ ഇനാമല്‍ ശക്തിപ്പെടുത്താനും പല്ല് തിളക്കമുള്ളതും ബലമുള്ളതുമാക്കാനും എല്ലാം ഇവ ഗുണം ചെയ്യും.
സാല്‍മണ്‍ ,മത്തി പോലുള്ള കൊഴുപ്പടങ്ങിയ മീനുകള്‍ കഴിക്കുന്നതും ശീലമാക്കണം. ഈ മീനുകളിലെല്ലാമുള്ള ഒമേഗ 3 ഫാറ്റി ആസിഡും ദന്തരോഗങ്ങളെ ചെറുക്കാം.
സവാളയും പല്ലുകള്‍ക്ക് ഗുണം ചെയ്യുന്ന ഒന്നാണ്. സവാളയിലുള്ള സള്‍ഫര്‍ കോമ്പൗണ്ടുകള്‍ പല്ലുകളെ ബാധിക്കുന്ന പല ബാക്ടീരിയകളെയും ചെറുക്കുന്നു. ഇതോടെ പല്ലിലെ പോട്, മറ്റ് അസുഖങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ സാധിക്കും.
ആപ്പിള്‍. ക്യാരറ്റ്, സെലറി തുടങ്ങിയവ കഴിക്കുന്നതും പതിവാക്കണം. ഇവ ഉമിനീരീന്റെ ഉത്പാദനം കൂട്ടുകയും വായ്ക്കകത്ത് പല രോഗങ്ങളും വരാനുള്ള സാധ്യത ഇല്ലാതാക്കുകയും ചെയ്യും. ഗ്രീന്‍ ടീ കുടിക്കുന്നതും പല്ലിന് വളരെ നല്ലതാണ്.ഇതിലുള്ള 'കാറ്റെച്ചിന്‍സ്' മോണ രോഗം അടക്കം പല രോഗങ്ങളെയും ചെറുക്കാന്‍ ഗുണം ചെയ്യും.
പതിവായി നട്ട്‌സ് കഴിക്കുന്നതും നല്ലതാണ്. പ്രത്യേകിച്ച് ബദാമും അണ്ടിപ്പരിപ്പും കഴിക്കാന്‍ ശ്രദ്ധിക്കാം. ഇവയിലുള്ള കാത്സ്യം, പ്രോട്ടീന്‍ എന്നിവ പല്ലിന് ഗുണകരമാണ്. ഇലക്കറികള്‍ പതിവായി കഴിക്കുന്നതും പല്ലിന് ഗുണം ചെയ്യും. ഇവയിലുള്ള വൈറ്റമിനുകള്‍, ധാതുക്കള്‍, കാത്സ്യം, ഫോളിക് ആസിഡ് എന്നീ ഘടകങ്ങളെല്ലാം തന്നെ പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്തും.
Content Highlights: foods can help boost your dental health