തലമുടിയ്ക്കും ചര്‍മത്തിനും ബയോട്ടിന്‍ വേണം ; കഴിക്കാം ഈ ഭക്ഷണങ്ങള്‍

തലമുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യം നഷ്ടപ്പെടുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. തലമുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട പോഷകമാണ് ബയോട്ടിന്‍. നഖങ്ങളുടെ ആരോഗ്യത്തിനും ഇവ നല്ലതാണ്. തലമുടി കൊഴിയുന്നതില്‍ ബയോട്ടിന്‍ കുറയുന്നത് ഒരു പ്രധാനകാര്യമാണ്. ഭക്ഷണത്തിലൂടെയാണ് ബയോട്ടിന്‍ നമുക്ക് ലഭിക്കുന്നത്.ബയോട്ടിന്‍ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താം.
മുട്ടയുടെ മഞ്ഞക്കരുവില്‍ ബയോട്ടിന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി മുട്ട കഴിക്കുന്നത് ചര്‍മത്തിന് സ്വാഭാവിക തിളക്കം നല്‍കും. കൂടാതെ യുവത്വം പ്രദാനം ചെയ്യും. കൂടാതെ തലമുടി തഴച്ചുവളരാനും ഇത് സഹായിക്കും.
ബയോട്ടിന്‍ ധാരാളം അടങ്ങിയ ഒരു നട്‌സാണ് ബദാം. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഗുണം ചെയ്യും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി, ഇ, ഒമേഗ 3 ഫാറ്റി ആസിഡ്, മറ്റ് പോഷകങ്ങളും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
കൂണ്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. ഇതില്‍ വലിയ അളവില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. പതിവായി കൂണ്‍ കഴിയ്ക്കുമ്പോള്‍ മുടിയുടെയും ചര്‍മത്തിന്റെയും ആരോഗ്യം മെച്ചപ്പെടും.
സാല്‍മണ്‍ ഫിഷ് ,മത്തി തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങളിലും ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ബയോട്ടിന്‍, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ എ എന്നിവയുടെ കലവറയാണ് മധുരക്കിഴങ്ങ്. ഇവ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ പയറുവര്‍ഗങ്ങളും ധാരാളമായി ഡയറ്റിലുള്‍പ്പെടുത്തണം.
ഇവയില്‍ പ്രോട്ടീനുകളും ബയോട്ടിനും വലിയ അളവില്‍ അടങ്ങിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുക.)
Content Highlights: Biotin-Rich Foods ,Healthy Skin And Hair,food,Legumes,Mushrooms,Sweet potatoes