ഞൊടിയിടയില്‍ കൊതിയൂറും പലഹാരം ; കുട്ടികള്‍ക്ക് നല്‍കാം ജാം ബ്രഡ് റോള്‍

കുട്ടികള്‍ക്ക് കൊടുക്കാനായി എളുപ്പത്തിലൊരു വിഭവമുണ്ടാക്കാം. സമയം തീരെയില്ലാത്തപ്പോള്‍ കുട്ടികള്‍ക്ക് നമ്മള്‍ ബ്രഡും ജാമുമെല്ലാം കൊടുക്കാറുണ്ട്.എന്നാല്‍ അത് ഉപയോഗിച്ച് രുചിയൂറുന്ന വിഭവം എളുപ്പത്തിലുണ്ടാക്കാം. കുട്ടികള്‍ക്ക് കാഴ്ചയും രുചിയിലും ഒരുപോലെയിഷ്ടപ്പെടുന്ന വിഭവമാണ് ജാം ബ്രഡ് റോള്‍. പാചകരീതിയെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
- ബ്രഡ് -8 എണ്ണം
- ജാം- പാകത്തിന്
- മില്‍ക്ക് മെയ്ഡ് - പാകത്തിന്
- നട്‌സ്- പാകത്തിന്
- കോക്കനട്ട് പൗഡര്‍- പാകത്തിന്
തയ്യാറാക്കുന്ന രീതി
ഓരോ ബ്രെഡും എടുത്ത് ചെറിയ വൃത്താകൃതിയില്‍ ഒരേ വലിപ്പത്തില്‍ മുറിച്ചെടുക്കുക. ശേഷം ഒരു ബ്രെഡിന്റെ പീസിലേക്ക് അല്പം മില്‍ക്ക് മെയ്ഡ് പുരട്ടി കൊടുക്കുക. അതിന് മുകളിലേക്ക് നട്ട്‌സ് ചെറുതായി മുറിച്ചെടുത്തത് ഇട്ടുകൊടുക്കുക.
അതിന് മുകളിലേയ്ക്ക് അടുത്ത ബ്രെഡ് എടുത്ത് വെയ്ക്കാം. ഈ ബ്രെഡ് റോള്‍ മെല്‍റ്റ് ചെയ്തു വച്ചിരിക്കുന്ന ജാമില്‍ അരിക് മാത്രം കളര്‍ഫുള്‍ ആയി ഡിപ്പ് ചെയ്‌തെടുക്കുക.
അതിനു മുകളിലേക്ക് അല്പം മില്‍ക്ക്‌മെയിഡും നട്‌സ് കൂടി ഇട്ടു കൊടുക്കുക. ഇത് ഓരോരോന്നായി എടുത്ത് കോക്കനട്ട് മില്‍ക്ക് പൗഡറില്‍ ഡിപ് ചെയ്തു വിളമ്പാം.
Content Highlights: Easy Jam Bread Roll Recipe