സ്‌കൂളില്‍ കൊടുത്തുവിടാന്‍ എളുപ്പത്തിലുണ്ടാക്കാം ചമ്മന്തി-മുട്ട ചോറ്

LUNCH BOX
#അഫ്സാന ബായി
photo| ചമ്മന്തി-മുട്ട ചോറ്
photo| ചമ്മന്തി-മുട്ട ചോറ്

കുട്ടികള്‍ക്ക് ലഞ്ച് ബോക്‌സില്‍ കൊടുത്തുവിടാന്‍ എളുപ്പത്തിലൊരു വിഭവമായാലോ? മുട്ടയും ചമ്മന്തിയും ചേര്‍ത്തുണ്ടാക്കുന്ന ഈ രുചിയൂറുന്ന വിഭവം കുട്ടികള്‍ മടി കൂടാതെ കഴിയ്ക്കും. എളുപ്പത്തിലുണ്ടാക്കാവുന്ന വിഭവമാണിത്.

ചേരുവകള്‍

ചോറ് - 1 1/2  കപ്പ്
മുട്ട - 2 എണ്ണം
സവാള / ചുവന്നുള്ളി അരിഞ്ഞത് - 1/4 കപ്പ്
ഇഞ്ചി അരിഞ്ഞത് - 1 ടീസ്പൂണ്‍
കറിവേപ്പില - 2 തണ്ട്
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 1 ടീസ്പൂണ്‍

ചമ്മന്തിക്ക് ആവശ്യമായവ

നാളികേരം ചിരകിയത് - 1 കപ്പ്
ചുവന്നുള്ളി - 5-6
വറ്റല്‍മുളക് - 4 എണ്ണം
ഉപ്പ് - പാകത്തിന്

പാചകരീതി

ചമന്തിയുടെ ചേരുവകള്‍ എല്ലാം  അരച്ചെടുക്കുക. എന്നിട്ട് മാറ്റിവെയ്ക്കാം. ശേഷം ഒരു പാനില്‍ എണ്ണയൊഴിച്ച് ചൂടാക്കി അതിലേക്ക് അരിഞ്ഞ സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേര്‍ത്ത് അഞ്ച്-ആറ് മിനുട്ട് വഴറ്റുക.

അതിലേക്ക് മുട്ട പൊട്ടിച്ചു ചേര്‍ത്ത് നന്നായി ചിക്കി പൊരിച്ച് എടുക്കുക.അതിലേക്ക് അരച്ച് വച്ച ചമ്മന്തിയും ചോറും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. രണ്ടു മിനുട്ട് ചെറുതീയില്‍ വച്ച ശേഷം അടുപ്പില്‍ നിന്നും മാറ്റാം.


 

Content Highlights: egg and chutney rice recipe