മോനേ... ഈ ഹലോ ട്യൂൺ നീ ഒരിക്കലും ഉപേക്ഷിക്കരുത്, ശരിക്കും ആപൽബാന്ധവനാണ് ഇവൻ

.
.

തിവുപോലെ പാതിരയ്ക്കാണ് കോൾ. ശബ്ദം നിറയെ ആകാംക്ഷ. തെല്ലൊരു പരിഭ്രമവും. നട്ടപ്പാതിരക്ക് വിളിച്ചുണർത്തിയതിന് ക്ഷമ ചോദിച്ചശേഷം ഒറ്റശ്വാസത്തിൽ അയാൾ പറഞ്ഞു: 'ചൈത്രകംബളം നീർത്തി എന്നൊരു വരിയുണ്ട് ഏതോ പാട്ടിന്റെ ചരണത്തിൽ. ഇന്ന് പകൽ മുഴുവനിരുന്ന് ആലോചിച്ചിട്ടും പാട്ടേതെന്ന് പിടികിട്ടിയില്ല. പലരോടും ചോദിച്ചെങ്കിലും ആർക്കും ഓർമ്മ വരുന്നില്ല. എനിക്കാണെങ്കിൽ ആ പാട്ട് ഏതെന്നറിയാതെ ഉറങ്ങാൻ പറ്റുന്നുമില്ല. തുടക്കം നാവിൻ തുമ്പിലുണ്ട്... പക്ഷേ...'

ചെറുതായി ദേഷ്യം വന്നു എന്നത് സത്യം. സുഖസുഷുപ്തിയല്ലേ മുറിഞ്ഞുപോയത്. എങ്കിലും ആത്മസംയമനം പാലിച്ചേ പറ്റൂ. അത്രയും വിനയാന്വിതമായാണ് വിളിച്ചയാളുടെ സംസാരം. മാത്രമല്ല ഇത്തരം സംശയാലുക്കളുടെ 'രാക്കോളു'കൾ  പുത്തൻ അനുഭവമല്ല താനും. എസ്പി ബാലസുബ്രഹ്‌മണ്യം പരമാവധി  എത്ര മിനിറ്റ് ശ്വാസംപിടിച്ചു പാടിയിട്ടുണ്ട് എന്ന ചോദ്യവുമായി പുലർച്ചെ ഒരു മണിക്ക് ഒരാൾ വിളിച്ചുണർത്തിയത് രണ്ടു ദിവസം മുൻപ് മാത്രം. എന്തായാലും അത്രത്തോളം ബാലിശമല്ല ഇന്നത്തെ പാതിരാ ചോദ്യം.

Content Highlights: song lyrics Malayalam song forgotten song music search ONV Kurup MG Sreekumar SP Venkatesh Chaithra

Continue reading