ഓട്ടോയിലിരുന്ന് പൊട്ടിക്കരഞ്ഞു, സ്വയം ശപിച്ചു,12 വര്‍ഷം ഓട്ടോഡ്രൈവര്‍; ഇപ്പോള്‍ സര്‍ക്കാര്‍ ജോലി

മണികണ്ഠനും കുടുംബവും/ ഫോട്ടോ ഷഹീര്‍ സി.എച്ച്‌
മണികണ്ഠനും കുടുംബവും/ ഫോട്ടോ ഷഹീര്‍ സി.എച്ച്‌

"സ്‌കൂള്‍ വിട്ടുവരുമ്പോള്‍ കഞ്ഞിക്കലത്തില്‍ ശേഷിക്കുന്ന കുറച്ച് വറ്റും നിറച്ച് വെള്ളവും ഒഴിച്ച് ഒറ്റക്കുടിയാണ്. അതോടെ ആ ദിവസത്തെ ഭക്ഷണം തീര്‍ന്നു. മക്കളെ ഊട്ടുന്നതിനിടെ  പലപ്പോഴും എന്റെ അമ്മ പട്ടിണിയായിരുന്നു. അമ്മയുടെയും അച്ഛന്റെ കഷ്ടപ്പാട് കണ്ടപ്പോള്‍ പത്താം ക്ലാസ് കഴിഞ്ഞതും ഞാന്‍ കൂലിപ്പണിക്ക് പോയി അവസാനം ഓട്ടോറിക്ഷക്കാരനുമായി. അതില്‍നിന്ന് സര്‍ക്കാര്‍ ജോലിയിലേക്കുള്ള  യാത്ര കണ്ണീരും വിയര്‍പ്പും കലര്‍ന്നതായിരുന്നു..." ഈറന്‍ കണ്ണുകളോടെ ചിരിച്ചുകൊണ്ട് മണികണ്ഠന്‍ പറഞ്ഞുതുടങ്ങി. 

പി.എസ്.സി. പഠനത്തിന്റെ ഓരോ ഘട്ടത്തിലും മണികണ്ഠന് ഓരോ പ്രശ്നം വന്ന് നിര്‍ത്തി പോവേണ്ടി വന്നിരുന്നു. വീണ്ടും തീവ്രമായി ശ്രമിക്കും. കമ്പനി ബോര്‍ഡ് എല്‍.ജി.എസ്. പരീക്ഷയിലെ 958-ാം റാങ്ക് നേടിയതോടെ മണികണ്ഠന്റെ കഠിനാധ്വാനത്തിന് ഫലം കണ്ടുതുടങ്ങി. ഫോറസ്റ്റ് റിസര്‍വ് വാച്ചര്‍ ഉള്‍പ്പെടെ നിരവധി ലിസ്റ്റുകളില്‍ മണികണ്ഠന്‍ ഇടം പിടിച്ചിട്ടുണ്ട്. നിലവില്‍ കെഎസ്എഫ്ഇയിലാണ് ജോലി . താന്‍ കടന്നുവന്ന വിജയവഴിയെ കുറിച്ച് മാതൃഭൂമി ഡോട്ട് കോം ടോപ്പേര്‍സ് ലിസ്റ്റിലൂടെ സംസാരിക്കുകയാണ് മണികണ്ഠന്‍.

Content Highlights: From Auto Driver to KSFE Employee: Mani`s PSC Success Story

Continue reading