Video | അമേരിക്കൻ ശക്തിയോട് കിടപിടിക്കുന്ന ഇന്ത്യയുടെ പിനാക, നോട്ടമിട്ട് ഫ്രാൻസും; അതിർത്തി ഭദ്രം

ഇന്ത്യയുടെ പ്രതിരോധ പങ്കാളിയാണ് ഫ്രാന്‍സ്. യുദ്ധവിമാനങ്ങളും അന്തര്‍വാഹികളുമൊക്കെയായി ഇന്ത്യ ഫ്രാന്‍സില്‍നിന്ന് ആയുധങ്ങള്‍ വാങ്ങിക്കുന്നുണ്ട്. റഫാൽ യുദ്ധവിമാനമടക്കമുള്ളവ ഇന്ത്യയിലേക്ക് ഫ്രാൻസിൽ നിന്നെത്തിച്ചതൊക്കെ നമ്മൾ നേരിട്ട് കണ്ടതാണ്. എന്നാല്‍, ഇന്ത്യയില്‍നിന്ന് ആയുധം വാങ്ങിയ ചരിത്രം ഇതുവരെ ഫ്രാന്‍സിനില്ല. ആ ചരിത്രവും വഴിമാറുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് ഇതിനകം തന്നെ കരുത്ത് തെളിയിച്ച, പിനാക റോക്കറ്റ് സംവിധാനം വാങ്ങാന്‍ ഫ്രാന്‍സ് ആലോചിക്കുന്നുവെന്നാണ് പ്രതിരോധവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകൾ. അങ്ങനെയാണെങ്കിൽ അത് രാജ്യചരിത്രത്തിൽ മറ്റൊരു സുപ്രധാന ഏടായി മാറും എന്നതിൽ സംശയമില്ല.
Content Highlights: what is pinaka multi barrel rocket launcher all you need to know