ഫുഡ്, ഫ്ളവർ, ഫ്രൂട്ട്.... കാന്തല്ലൂരിൽ ഒരുങ്ങുന്നു വിസ്മയത്തെരുവുകൾ

കാന്തല്ലൂർ മലനിരകൾ | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി
കാന്തല്ലൂർ മലനിരകൾ | ഫോട്ടോ: അഞ്ജയ് ദാസ്. എൻ.ടി \ മാതൃഭൂമി

പട്ടിശ്ശേരിയില്‍ നിന്നും മറ്റൊരു ഊടുവഴിയിലൂടെ ഞാന്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കാന്തല്ലൂര്‍ അങ്ങാടിയിലെത്തി. നേരത്തേ വന്ന ബസ് ഈ റോഡിലേക്കാണ് പിന്നോട്ടെടുക്കാന്‍ കയറ്റിയതെന്ന് ഓര്‍ത്തു. ഇനി നമ്മള്‍ വന്ന വഴി, അതായത് കോവില്‍ക്കടവ് റൂട്ടിലാണ് പോകേണ്ടത്. പ്രധാന അങ്ങാടിയില്‍ നിന്ന് വാഹനം വലത്തേക്ക് തിരിഞ്ഞ് അല്പദൂരം ചെന്നതിനുശേഷം ഇടതുഭാഗത്തേക്ക് താഴേക്കായി ഒരു വളവിലേക്ക് പ്രവേശിച്ചു. ഈ വന്ന വഴികളിലെല്ലാം തന്നെ ഫാം വിസിറ്റിനുള്ള സൗകര്യമുണ്ടെന്നുള്ള ബോര്‍ഡുകള്‍ കാണാമായിരുന്നു. ഈ റോഡിലെ തന്നെ മറ്റൊരു വളവുകഴിഞ്ഞപ്പോള്‍ ജീപ്പ് ഡ്രൈവര്‍ വാഹനം നിര്‍ത്തി ദൂരെയൊരു പാറക്കൂട്ടത്തിനുനേരെ വിരല്‍ ചൂണ്ടി. ഭൂതകാലത്തിന്റെ സ്മരണകളും പേറിയാണ് അത് നില്‍ക്കുന്നതെന്നുതോന്നി. അതില്‍ കാര്യമുണ്ടെന്ന് പിന്നീട് മനസിലായി. ആ പാറക്കൂട്ടത്തിനടുത്തേക്കാണ് പോകുന്നതെന്ന് ഡ്രൈവര്‍ പറഞ്ഞതോടെ ആകാംക്ഷ ഇരട്ടിച്ചു.

പേരില്‍ തേനുള്ള പാറ

Content Highlights: trip to kanthalloor, india's best tourism village, one day trip in kanthalloor part 2

Continue reading