നഗരത്തിൽ രാത്രിയിൽ രണ്ട് വാഹനാപകടങ്ങൾ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനുമുന്നിൽ കാൽനടയാത്രക്കാരനെ കാർ ഇടിച്ചു. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ മെയിൻ ഗേറ്റിനു സമീപമായിരുന്നു അപകടം. ഇടിച്ച കാർ നിർത്താതെപോയതായി പോലീസ് പറഞ്ഞു. പരിക്കേറ്റയാളെ പോലീസ് ആംബുലൻസിലിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. എ.കെ.ജി. സെന്ററിനു സമീപം ചൊവ്വാഴ്ച രാത്രി കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്കേറ്റു. അപകടത്തിന്റെ വിശദവിവരങ്ങൾ ശേഖരിച്ചുവരുകയാണെന്ന് കൻോൺമെന്റ് പോലീസ് പറഞ്ഞു.

Content Highlights: Two separate road accidents were reported in Thiruvananthapuram city on Tuesday night, leaving two individuals injured.