പൊതുവിദ്യാലയങ്ങളിൽ പ്രൈമറിതലം മുതൽ ഹിന്ദി പഠിപ്പിക്കണം -ഹിന്ദി അധ്യാപക് മഞ്ച്

തിരുവനന്തപുരം: ഹിന്ദി അധ്യാപക് മഞ്ചിന്റെ 12-ാമത് ജില്ലാസമ്മേളനം നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എം. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളിൽ പ്രൈമറിതലംമുതൽ ഹിന്ദി പഠനം ഉറപ്പാക്കണം, അഞ്ചാംക്ലാസ് വരെയുള്ള 736 എൽ.പി. സ്കൂളുകളിലും ഹിന്ദി അധ്യാപകരെ നിയമിക്കണം, അഞ്ചാംക്ലാസിലെ ഹിന്ദിപഠനത്തിനുള്ള പിരീഡുകളുടെ എണ്ണം വർധിപ്പിക്കണം എന്നീ ആവശ്യങ്ങൾ സംഘടന മുന്നോട്ടുവെച്ചു.
കൗൺസിലർ ഷേർളി മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് ഒ. ജയകുമാരി അധ്യക്ഷത വഹിച്ചു. മഞ്ചിന്റെ ഡിജിറ്റൽ പത്രിക സംസ്ഥാന വൈസ് പ്രസിഡന്റ് എം. രാമകൃഷ്ണൻ പ്രകാശനം ചെയ്തു.
ഭാരവാഹികളായി എസ്. സരിത (പ്രസി.), പ്രിയ എ. നായർ (സെക്ര.), എ.പി. ശ്രീദേവി (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.
Content Highlights: Hindi Adhyapak Manch has urged the Kerala government to introduce Hindi education in public schools right from the primary level.