ഹോ എന്തൊരുപ്പ്...! ഉപ്പ് എങ്ങനെ ഇത്ര പ്രധാനിയായി? | പാചകത്തിന്റെ ശാസ്ത്രം 03

SCI-TALKS
#ഡോ. സംഗീത ചേനംപുല്ലി
Representative Image| Photo: Canva.com
Representative Image| Photo: Canva.com

അച്ഛനെ ഉപ്പ് പോലെ  ഇഷ്ടമാണെന്നു പറഞ്ഞതിന് കൊട്ടാരത്തില്‍നിന്ന് പുറത്താക്കപ്പെടുന്ന രാജകുമാരിയുടേയും പിന്നീട് ഉപ്പിന്റെ പ്രാധാന്യം മനസ്സിലാക്കി തെറ്റ് തിരുത്തുന്ന രാജാവിന്റേയും കഥ കുട്ടിക്കാലത്ത് കേട്ടിട്ടുണ്ടാവും. ഉപ്പും പഞ്ചസാരയും അപ്പക്കാരവും പോലെ അടുക്കളയിലെ സ്ഥിരതമാസക്കാരായ ചിലരെപ്പറ്റിയാണ് ഇനി പറയാന്‍ പോകുന്നത്. ആദ്യം ഉപ്പിനെപ്പറ്റിത്തന്നെയാവട്ടെ ! 

അടുക്കളയിലെ സ്ഥിരാംഗമായ ഉപ്പ് അത്ര നിസ്സാരക്കാരനല്ല. നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ വരെ പ്രധാന റോളുണ്ടായിരുന്ന ചങ്ങാതിയാണ്. 6000 ബി.സിയില്‍ തന്നെ ഉപ്പ് വേര്‍തിരിക്കുന്ന വിദ്യ മനുഷ്യനറിയാമായിരുന്നു എന്നതിന് തെളിവുകളുണ്ട്. പുരാതന സമൂഹങ്ങളില്‍ സ്വര്‍ണ്ണത്തേക്കാള്‍ മൂല്യമുള്ള വില്‍പ്പനച്ചരക്കും ചിലയിടത്ത് കറന്‍സി പോലുമായിരുന്നു ഉപ്പ്. പട്ടാളക്കാര്‍ക്ക് ശമ്പളമായി ഉപ്പ് കൊടുത്തിരുന്ന സമൂഹങ്ങളുണ്ടായിരുന്നത്രേ. 'Salary' എന്ന വാക്കും ഉപ്പില്‍ നിന്നുണ്ടായതാണെന്നു കരുതപ്പെടുന്നു. ഭക്ഷ്യവസ്തുക്കള്‍ ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ പണ്ടുമുതലേ ഉപ്പ് ഉപയോഗിച്ചിരുന്നു. ഈജിപ്റ്റില്‍ മമ്മികള്‍ കേടുകൂടാതിരിക്കുന്നതില്‍ ഉപ്പിന് റോളുണ്ട്. നമ്മുടെ ദൈനംദിന ജീവിതത്തിലെ ഭാഷാപ്രയോഗങ്ങളില്‍ ഉപ്പ് സജീവമാണ്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കുമെന്നും, നീയില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞി പോലാണെന്നും, അറുത്ത കൈക്ക് ഉപ്പ് തേയ്ക്കാത്ത ദുഷ്ടനെന്നും, ഉപ്പുചട്ടി വരെ വിറ്റ് തുലച്ചു എന്നുമൊക്കെ കേട്ടിട്ടുണ്ടാവുമല്ലോ. 'ഉപ്പു മരിക' എന്ന തനത് ഡിസൈന്‍ ഉള്ള പാത്രം പോലും ഉപ്പിനുവേണ്ടി ഉണ്ടാക്കത്തക്ക സ്വാധീനം നമ്മുടെ ദൈനംദിന ജീവിതത്തിലുണ്ട്. കൃത്യമായ അളവില്‍ ഉപ്പിടാന്‍ പഠിച്ചാല്‍ പാചകം പഠിച്ചു എന്നാണ് വെപ്പ്. 

Content Highlights: Chemistry of Salt, Salt health benefits, Science Behind Salt

Continue reading