പാതിവഴിയിൽ കേടായ ഫോണും ഇന്ത്യയ്ക്ക് കിട്ടിയ ആദ്യ സ്വർണവും

ജീത്തു റായി ഏഷ്യൻ ഗെയിംസ് സ്വർണമെഡലുമായി. ഫോട്ടോ: പി.ടി.ഐ
ജീത്തു റായി ഏഷ്യൻ ഗെയിംസ് സ്വർണമെഡലുമായി. ഫോട്ടോ: പി.ടി.ഐ

ഏഷ്യന്‍ ഗെയിംസിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യ സ്വര്‍ണം നേടുക. അത് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ലഭിക്കുക. എന്തൊരനുഭവമായിരിക്കും അത്. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ആദ്യം മനസില്‍ വന്ന ചിന്ത അതാണ്. ഇത് യാഥാര്‍ഥ്യമാകാനുള്ള എല്ലാ സാഹചര്യമുണ്ടുതാനും. ഗ്ലാസ്‌ഗോയില്‍ ജൂലായ്-ഓഗസ്റ്റ്  മാസങ്ങളിലായി നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാല് സ്വര്‍ണമടക്കം 17 മെഡലുകളുമായി തിളക്കമാര്‍ന്ന പ്രകടനമാണ് ഇന്ത്യന്‍ ഷൂട്ടിങ് താരങ്ങള്‍ നടത്തിയത്. അതേ ഫോം നിലനിറുത്തിയാല്‍ ഇഞ്ചിയോണിലും സ്വര്‍ണം വെടിവെച്ചിടാനുള്ള സാധ്യതയുണ്ട്. കോമണ്‍വെല്‍ത്തിലില്ലാത്ത ചൈനയുടെയും ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയുമൊക്കെ വെല്ലുവിളി മറികടക്കണമെന്നു മാത്രം. ഗ്ലാസ്‌ഗോയില്‍ സ്വര്‍ണം നേടിയ ജീത്തു റായ് ആദ്യ ദിനം ഇറങ്ങുന്നുമുണ്ട്. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തിലായിരുന്നു അവിടെ ജീത്തുവിന്റെ സ്വര്‍ണം. ആദ്യമായി ഈയിനത്തില്‍ മത്സരിച്ചാണ് ജീതു സ്വര്‍ണം സ്വന്തമാക്കിയത്. ഇഞ്ചിയോണില്‍ ജീത്തുവിന്റെ ആദ്യ മത്സരം ഈ ഇനത്തില്‍ തന്നെ. അട്ടിമറികളൊന്നും സംഭവിച്ചില്ലെങ്കില്‍ സ്വര്‍ണം പ്രതീക്ഷിക്കാം. പ്രതീക്ഷിക്കാമെന്നു മാത്രം. അതാണ് ഷൂട്ടിങിന്റെ പ്രത്യേകത. മത്സരസമയത്തെ സമ്മര്‍ദം താരങ്ങള്‍ എങ്ങനെ അതിജീവിക്കുമെന്നുള്ളത് വളരെ പ്രധാനമാണ്.

ഇഞ്ചിയോണിന് സമീപത്തെ ഓങ്യോന്‍ എന്ന സ്ഥലത്താണ് ഷൂട്ടിങ് മത്സരങ്ങള്‍ നടക്കുന്നത്. രാവിലെ തന്നെ മറ്റ് മാധ്യമ പ്രവര്‍ത്തകരോടൊപ്പം ഓങ്യോനിലേക്ക് വച്ചടിച്ചു. മലയാള മനോരമയില്‍ നിന്ന് സഹപാഠി കൂടിയായ ഷമീര്‍ റഹ്‌മാന്‍, ഹിന്ദുവിലെ മുതിര്‍ന്ന സ്‌പോര്‍ട്സ് ലേഖകന്‍ സ്റ്റാന്‍ രായന്‍, ടൈംസ് ഓഫ് ഇന്ത്യയിലെ ബിജു ബാബു സിറിയക് എന്നിവരടങ്ങുന്നതായിരുന്നു ഞങ്ങളുടെ സംഘം.

Content Highlights: Jeethu Rai Asian Games Incheon Shooting Gold Medal Sports Journalism India South Korea Norris Prem

Continue reading