സെപ്റ്റിക് ടാങ്കുകളിലും ഓടകളിലും ജീവിതം പൊലിഞ്ഞുപോയവര്‍, പഴനിയുടെ ചിത്രങ്ങളില്‍ മരണത്തിന്റെ മണമുണ്ട്

പളനിസ്വാമിയുടെ ക്യാമറയിൽ പതിഞ്ഞതത്രയും സുന്ദരമായ കാഴ്ചകളല്ല. മനോഹരങ്ങളായ മുഖങ്ങളുമല്ല. പളനിസ്വാമി പകർത്തിയ കാഴ്ചകൾ മനസ് മടുപ്പിച്ചേക്കാം. ആ ചിത്രങ്ങൾ കണ്ട് മുഖം തിരിച്ചേക്കാം. ആ മുഖങ്ങൾ മനംപുരട്ടൽ ഉളവാക്കിയേക്കാം. പക്ഷേ, ആ കാഴ്ചകളിൽ ജീവിതമുണ്ട്. ചെളിയും മലവും പുരണ്ട, കണ്ണീർചാലിട്ട ജീവിതങ്ങൾ.
ഏഴ് വർഷം മുൻപ് ക്യാമറയേന്തി പളനിസ്വാമി പോയത് മറ്റുള്ളവരെ പോലെ കാടും മലയും തേടിയല്ല. പൊട്ടിയ സെപ്റ്റിക് ടാങ്കുകളിലും അഴുകിയ ഓടകളിലും ജീവിതം ഹോമിക്കുന്നവരെ തേടിയാണ്. അന്ന് പളനിയെ വരവേറ്റത് പൂച്ചെണ്ടുകളല്ല, അവരെ ഈ തൊഴിലിൽ തളച്ചിടുന്ന ജാതിവ്യവസ്ഥയും അരക്ഷിതാവസ്ഥയും അതിന്റെ കറുത്ത ലോകവുമായിരുന്നു. ക്യാമറയിലൂടെ താൻ കണ്ട, പകർത്തിയ, മനസിൽ മുറിപ്പാട് സൃഷ്ടിച്ച ആ ജീവിതങ്ങളെ കുറിച്ച് മാതൃഭൂമി ഡോട്ട്കോമുമായി സംസാരിക്കുകയാണ് പളനികുമാർ
Content Highlights: ഫ