പെട്ടെന്ന് ദേഷ്യം വരുന്ന, സാധാരണക്കാരനായ മനുഷ്യനാണ് ഞാൻ -ജോസഫ് അന്നംകുട്ടി ജോസ്

#News Desk
ജോസഫ് അന്നംകുട്ടി ജോസ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുന്നു | ചിത്രം: ലതീഷ് പുവ്വത്തൂർ
ജോസഫ് അന്നംകുട്ടി ജോസ് മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുന്നു | ചിത്രം: ലതീഷ് പുവ്വത്തൂർ

'ചെറിയ കാര്യങ്ങളിൽ വിഷമിക്കുന്ന, ദേഷ്യം വരുന്ന സാധാരണക്കാരൻ ആണ് ഞാൻ. എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നപ്പോൾ ആമസോണിൽ എന്റെ പുസ്തകം തന്നെ സജഷൻ ആയി വന്നിട്ടുണ്ട്....' മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ആദ്യ വേദിയായ ദി ഫോറത്തിൽ ആർജെയും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസിന്റെ സെഷൻ ആരംഭിച്ചത് ഇങ്ങനെയാണ്. തന്റെ ഏറ്റവും പുതിയ പുസ്തകമായ ആരും കാണാത്ത യുദ്ധങ്ങളെക്കുറിച്ചായിരുന്നു ജോസഫ് സംസാരിച്ചത്.

Also Read: ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിൽ വിശ്വാസം കുറഞ്ഞുവെന്ന് വീടുകളിൽ പോയപ്പോൾ മനസ്സിലായി -ബിനോയ് വിശ്വം

ഓരോ മനുഷ്യരും ഒരു മുഖം മൂടി എടുത്ത് അണിയാറുണ്ട്. അവയെ അതിജീവിക്കുക നിസാരമല്ല. എന്നോട് പലരും പറയാറുണ്ട് താങ്കളുടെ വീഡിയോ ആണ് എന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. പക്ഷെ ഇതേ ഞാൻ മുൻപോട്ട് എന്തെന്ന് അറിയാതെ നിന്നിട്ടുണ്ട്. ഈ പുസ്തകത്തിൽ നിങ്ങൾ ഇതുവരെ കാണാത്ത എന്നേയാണ് കാണാൻ കഴിയുക. എന്റെ വീഡിയോകൾ കണ്ട് ഏറ്റവും കൂടുതൽ നന്നായയാൾ ഞാൻ തന്നെയാണെന്നും ജോസഫ് അന്നക്കുട്ടി ജോസ് പറഞ്ഞു.

Don’t Miss: 'ഭൂമി ഉരുണ്ടതാണോ? മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ടോ?'; ശാസ്ത്രത്തോട് ചോദ്യങ്ങളുമായി ഷൈൻ ടോം ചാക്കോ

സിനിമാ നിരൂപകരെ വിമർശിക്കാനും ജോസഫ് അന്നംകുട്ടി മറന്നില്ല. സിനിമയാണ് കണ്ട് ആസ്വദിക്കേണ്ടത് അല്ലാതെ സിനിമ കണ്ടവന്റെ ആസ്വാദനം കണ്ട് ആസ്വദിക്കേണ്ടത് അല്ല സിനിമയെന്നും ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു. നീണ്ട കയ്യടിയോടെ ആണ് ഒരു മണിക്കൂർ നീണ്ടു നിന്ന സെഷൻ അവസാനിച്ചത്.

Also Read

Content Highlights: RJ and author Joseph Annamkutty Jose shared his personal struggles at MBIFL 2026, stating he is an ordinary man despite his motivational image. Discussing his new book 'Arum Kanatha Yudhangal', he also criticized film reviewers, urging the audience to experience cinema directly.