അഞ്ചക്ക ശമ്പളം ഒഴിവാക്കി രാജ്യത്തെ പ്രായം കുറഞ്ഞ ഗ്രാമമുഖ്യ പദവിയിലെത്തിയ ഛവി രജാവത്ത് | അഭിമുഖം

ഗ്രാമമുഖ്യൻ എന്ന പദവി മാത്രം കേട്ടു ശീലിച്ചിരുന്ന രാജസ്ഥാനിലെ സോഡ എന്ന ചെറുഗ്രാമത്തിലേക്ക് ഗ്രാമമുഖ്യയായി ഛവി രജാവത്ത് എന്ന ചെറുപ്പക്കാരി കടന്നുവരുന്നത് 2009-ലാണ്. അഞ്ചക്ക ശമ്പളമുള്ള കോർപറേറ്റ് ജോലി ഉപേക്ഷിച്ച് സോഡ എന്ന ഗ്രാമത്തിലെ ഗ്രാമമുഖ്യയായുള്ള അവരുടെ വരവ് പതിറ്റാണ്ടുകൾ പിറകിലായിരുന്ന ഗ്രാമത്തെ ഉയർത്തെഴുന്നേൽപിച്ചു. കൃഷിയെ ആശ്രയിച്ചുള്ള സമ്പദ് വ്യവസ്ഥിതി നിലനിൽക്കുന്ന ഗ്രാമം രൂക്ഷവരൾച്ചയിലമർന്ന ഘട്ടത്തിലായിരുന്നു ഇവരുടെ കടന്നുവരവ്. മറ്റെല്ലാ മുൻഗണനകളും മാറ്റി വിവിധ കോണുകളിൽനിന്ന് ധനശേഖരണം നടത്തി അവർ ജലസംഭരണി ഉണ്ടാക്കി ഗ്രാമത്തെ വരൾച്ചയിൽനിന്നും രോഗങ്ങളിൽനിന്നും രക്ഷിച്ചു. ആദ്യമായി ബാങ്ക്, എ.ടി.എം. എന്നിവ തുടങ്ങി ജനങ്ങളിൽ സമ്പാദ്യശീലം വർധിപ്പിച്ചു. ബാങ്കു വഴി ലോണുകൾ നൽകിയും നല്ല റോഡുകൾ പണിതും ശൗചാലയങ്ങൾ നിർമിച്ചും ജീവി നിലവാരം മെച്ചപ്പെടുത്തി. വർഷത്തിൽ ഭൂരിഭാഗം സമയവും കൂരിരുട്ടിലായ വീടുകളിൽ വൈദ്യുതി എത്തിച്ചു അവർ സോഡാ ഗ്രാമത്തിന് വെളിച്ചമായി.
ഇന്ത്യയിൽ സർപഞ്ച് പദവിയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയായ ഛവി രജാവത്തുമായി നടത്തിയ അഭിമുഖം.
Content Highlights: Interview,Chhavi Rajawat, India's first young female sarpanch,soda,rajasthan, social, MBIFL