28-ാം വയസില്‍ ഐഎഎസ് ഉപേക്ഷിച്ച്‌ ഗ്രാമങ്ങളിലേക്ക്‌, വിവരാവകാശ നിയമത്തിനായി പോരാടിയ അരുണ റോയ്

Aruna Roy/ Photo PTI
Aruna Roy/ Photo PTI

 ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങളില്‍ ഏറ്റവും ജനാധിപത്യമൂല്യം അവകാശപ്പെടാവുന്നത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിയമമാണ് വിവരാവകാശ നിയമം. 2005 ഒക്ടോബര്‍ 12 നാണ് ഈ നിയമം  പാസാക്കിയത്. ഈ നിയമ നിർമാണത്തിനായുള്ള പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്ന വ്യക്തിയാണ് അരുണ റോയ്. ഇവര്‍ ഉള്‍പ്പെടുന്ന മസ്ദൂര്‍ കിസാന്‍ ശക്തി സംഘാതന്‍ സംഘടന നടത്തിയ പ്രവര്‍ത്തനങ്ങളാണ് വിവരവകാശ നിയമനിര്‍മാണത്തിലേക്കെത്തിയത്. ഐഎഎസ്  ഉപേക്ഷിച്ച് ജനങ്ങളിലേക്ക് ഇറങ്ങിപ്രവര്‍ത്തിക്കാന്‍ തിരിച്ച അരുണയെ  തികച്ചും ഒരു സാമൂഹിക പ്രവര്‍ത്തകയെന്ന് വിളിക്കാം.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന  നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണിന്റെ പ്രസിഡന്റും, കര്‍ഷകരുടെയും മറ്റ് അസംഘടിത തൊഴിലാളികളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന മസ്ദൂര്‍ കിസാന്‍ ശക്തി സംഘാതനിന്റെ സ്ഥാപകയുമാണ് അരുണ. ഇന്ത്യയിലെ സാമൂഹിക പ്രവര്‍ത്തകരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വ്യക്തിത്വമാണ് അരുണ റോയിയുടേത്. 1946ല്‍ ചെന്നെയിൽ ഹേമയുടെയും ഇ.ഡി ജയറാമിന്റെയും മകളായാണ് ജനനം. നാല് മക്കളില്‍ മൂത്തയാളായിരുന്നു അരുണ.

Content Highlights: Aruna Roy Life story

Continue reading