ആരാണ് ഇന്ത്യക്കാര്‍? കലര്‍പ്പില്ലാത്ത രക്തമുള്ള ആരെങ്കിലും രാജ്യത്തുണ്ടോ? | നമ്മളങ്ങനെ നമ്മളായി 05

നമ്മളങ്ങനെ നമ്മളായി
#വിമൽ കോട്ടക്കൽ
ഹാരപ്പൻ സംസ്കാരത്തിന്റെ അവശേഷിപ്പുകൾ | By Saqib Qayyum - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=31519717
ഹാരപ്പൻ സംസ്കാരത്തിന്റെ അവശേഷിപ്പുകൾ | By Saqib Qayyum - Own work, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=31519717

ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി, നദികളില്‍ സുന്ദരി യമുനാ ,പെരിയാറേ..പെരിയാറേ, ഗംഗാ യമുനാ സംഗമ സമതലഭൂമി......ഇങ്ങനെ നദികളെ വാഴ്ത്തിക്കൊണ്ടുള്ള പാട്ടുകള്‍ക്ക് ഒരു കണക്കുമില്ല. മലയാളത്തില്‍ മാത്രമല്ല, ലോകത്തിലെ എല്ലാ ഭാഷകളിലും ഈ നദിയാരാധന കാണാം. നദികളെ ഇങ്ങനെ പുകഴ്ത്താന്‍ കവികളെ പ്രേരിപ്പിക്കുന്നതെന്തായിരിക്കും? വേറൊന്നുമല്ല, ഹോമോസാപിയന്‍സ് എന്ന നമ്മള്‍ നമ്മളായത് ഈ നദീതീരങ്ങളില്‍ നിന്നാണ്. സമൂഹജീവിതവും സംസ്‌കാരവും ആര്‍ജ്ജിച്ചത്, സമ്പത്തും സന്തോഷങ്ങളും നേടിയത്, സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുത്തത് എല്ലാം നദികളെ ആശ്രയിച്ചാണ്. മിക്ക നദികള്‍ക്കും പെണ്‍പേരാണ്. നമ്മുടെ സംസ്‌കാരത്തെ പെറ്റുപോറ്റിയ അമ്മമാരാണവര്‍. എന്തുകൊണ്ടായിരിക്കും മനുഷ്യര്‍ സമൂഹജീവിതത്തിന് നദീതീരങ്ങളെ തിരഞ്ഞെടുത്തത് ? ഇടയ്ക്കിടെയുണ്ടാവുന്ന വെള്ളപ്പൊക്കവും പ്രളയവുമെല്ലാം ഭീഷണിയുയര്‍ത്തിയിട്ടും  മനുഷ്യര്‍ കൂട്ടംകൂടാന്‍ നദീതീരത്തേക്ക് വരുന്നത് ജീവിക്കാന്‍ അത്യാവശ്യമായ ജലസമൃദ്ധി കണ്ടിട്ടുതന്നെയായിരുന്നു.  മത്സ്യസമ്പത്തും മറ്റു നാടുകളിലേക്കുള്ള സഞ്ചാര സൗകര്യവും അവനെ അവിടെത്തന്നെ പിടിച്ചുനിര്‍ത്തി. വെള്ളപ്പൊക്കങ്ങള്‍ ഒഴുക്കിക്കൊണ്ടുവരുന്ന എക്കല്‍ മണ്ണിന്റെ വളക്കൂറില്‍ അവര്‍ കൃഷിയില്‍ നൂറു മേനി കൊയ്തു. അങ്ങനെ എല്ലാംകൊണ്ടും നദീതീരങ്ങള്‍ സംസ്‌കാരങ്ങളുടെ പിള്ളത്തൊട്ടിലായി മാറി.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: Nammalngane nammalayi column,vimal kottakkal, mesappotomia, harappa,sindu valley civilisation,socia

Continue reading