'അനു' എന്ന ദൈവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിലെ ആദ്യ ദൈവമോ? | നമ്മളങ്ങനെ നമ്മളായി 03

നമ്മളങ്ങനെ നമ്മളായി
#വിമൽ കോട്ടക്കൽ
പ്രതീകാത്മകം ചിത്രം
പ്രതീകാത്മകം ചിത്രം

'നുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു ' എന്നു തുടങ്ങുന്ന വയലാര്‍ ഗാനത്തിന്റെ കാവ്യഭംഗിയെക്കുറിച്ച് ആര്‍ക്കും രണ്ടഭിപ്രായം ഉണ്ടാവാനിടയില്ല. എന്നാല്‍, ആശയത്തെക്കുറിച്ച് തീര്‍ച്ചയായും തര്‍ക്കമുണ്ടാവും. ദൈവങ്ങളും മതങ്ങളും അത്ര ആഴത്തിലാണ് മനുഷ്യന്റെ തലച്ചോറില്‍ അടയാളപ്പെട്ടിട്ടുള്ളത്. ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും മതവിശ്വാസികളാണ്. മനുഷ്യന്റെ മുന്നോട്ടുള്ള യാത്രയില്‍ എവിടെ വെച്ചായിരിക്കും മതങ്ങളും ദൈവങ്ങളും അവന്റെ കൂടെ കൂടിയിരിക്കുക എന്നന്വേഷിക്കുന്നത് രസകരമായിരിക്കും.  എങ്ങനെയായിരിക്കും മതങ്ങള്‍ രൂപപ്പെട്ടിട്ടുണ്ടാവുക? എങ്ങനെയായിരിക്കും ദൈവങ്ങള്‍ ഉണ്ടായിട്ടുണ്ടാവുക? രണ്ടിന്റേയും ഉത്തരം ഏറെക്കുറെ ഒന്നാവാനാണ് സാധ്യത. എന്തായാലും ദൈവവും മതവുമെല്ലാം ഗൗരവകരമായ ഒരു പഠനവിഷയം തന്നെയാണ്.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

Content Highlights: nammalangane nammalayi column, religion and god evolution, vimal kottakkal, social mathrubhumi

Continue reading